കോ​യ​മ്പ​ത്തൂ​ർ: തി​രു​മ​ല​യ​മ്പാ​ല​യം നെ​ഹ്‌​റു കോ​ള​ജി​ലെ എ​ൻ‌​ജി‌​ഐ ടി‌​ബി‌​ഐ​യി​ൽ ഡോ.എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം കാ​മ്പ​സി​ൽ 2025 ലെ ​ദേ​ശീ​യ ഇ​ന്നൊ​വേ​റ്റ​ർ സ​മ്മേ​ള​നം ന​ട​ന്നു.

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന​യു​ടെ (ഐ‌​എ​സ്‌​ആ​ർ‌​ഒ) ചെ​യ​ർ​മാ​ൻ ഡോ. ​വി. നാ​രാ​യ​ണ​ൻ സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​കെ. ദാ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​റും നെ​ഹ്‌​റു എ​ഡ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി​യും ഇ​ന്ത്യ-​മൗ​റീ​ഷ്യ​സ് ഓ​ണ​റ​റി ട്രേ​ഡ് ക​മ്മീ​ഷ​ണ​റു​മാ​യ ഡോ.​പി. കൃ​ഷ്ണ​ദാ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​കെ. ദാ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രോ-​ചാ​ൻ​സ​ല​റും നെ​ഹ്‌​റു എ​ഡ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് (ന്യൂ​ഡ​ൽ​ഹി), ടെ​ക്‌​നോ​ള​ജി ട്രാ​ൻ​സ് ലേ​ഷ​ൻ ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ യൂ​ണി​റ്റി​ലെ ഗ​വേ​ഷ​ക​ൻ ഡോ. ​ര​വീ​ന്ദ​ർ കൗ​ർ, വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പി.​കെ. ദാ​സ് യൂ​ണി​വേ​ഴ്സി​റ്റി നോ​മി​നേ​റ്റ​ഡ് വൈ​സ് ചാ​ൻ​സ​ല​ർ, നെ​ഹ്രു എ​ഡ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​എ​ച്ച്.​എ​ൻ. നാ​ഗ​രാ​ജ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

നേ​ര​ത്തെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യും കോ​യ​മ്പ​ത്തൂ​ർ എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എം. ​പ്രേം​കു​മാ​ർ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. പി.​കെ. ദാ​സ് യൂ​ണി​വേ​ഴ്സി​റ്റി നോ​മി​നേ​റ്റ​ഡ് ര​ജി​സ്ട്രാ​ർ ഡോ.​പി. അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 1000 സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്നൊ​വേ​റ്റ​ർ​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 100 ല​ധി​കം സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്നൊ​വേ​ഷ​നു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ആ​രോ​ഗ്യം, പ​രി​സ്ഥി​തി, ഗ​താ​ഗ​തം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ 35 ല​ധി​കം നൂ​ത​ന പ​ദ്ധ​തി​ക​ൾ ശ്ര​ദ്ധ നേ​ടി.