ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിന് ഇന്നു സമാപനം
1593063
Saturday, September 20, 2025 1:52 AM IST
സെന്റ് റാഫേൽസ് മുന്നിൽ, എംഇഎസ് ഇന്റർനാഷണൽ രണ്ടാമത്
പാലക്കാട്: ഭാരതമാത സിഎംഐ പബ്ലിക് സ്കൂളിൽ നടന്നുവരുന്ന ജില്ലാ സഹോദയ കലോത്സവത്തിലെ രണ്ടാംദിനം പൂർത്തിയായപ്പോൾ കലാകിരീടത്തിനായി സ്കൂളുകൾ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. നൂറിൽപ്പരം ഇനങ്ങൾ പൂർത്തിയായി. കലോത്സവം ഇന്നു സമാപിക്കും.
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്്കൂൾ 506 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 435 പോയിന്റോടെ പട്ടാന്പി എംഇഎസ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്.
കാറ്റഗറി ഒന്ന് വിഭാഗത്തിൽ പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ 67 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 61 പോയിന്റുമായി പാലക്കാട് ലയണ്‍സ് സ്കൂൾ രണ്ടാമതും 59 പോയിന്റുമായി ഷൊർണൂർ കാർമൽ സ്കൂൾ മൂന്നാമതുമാണ്.
കാറ്റഗറി രണ്ടിൽ 103 പോയിന്റുമായി പട്ടാന്പി എംഇഎസ് ഇന്റർനാഷണൽ സ്കൂൾ ഒന്നാമതാണ്. 98 പോയിന്റോടെ പാലക്കാട് ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ രണ്ടാമതും 96 പോയിന്റോടെ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ മൂന്നാമതുമാണ്.
കാറ്റഗറി മൂന്നിൽ 151 പോയിന്റോടെ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ ഒന്നാമതുണ്ട്. പാലക്കാട് ലയണ്‍സ് സ്കൂൾ 143 പോയിന്റോടെ രണ്ടാമതും 139 പോയിന്റോടെ പട്ടാന്പി എംഇഎസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാമതുമാണ്.
കാറ്റഗറി നാലിൽ 158 പോയിന്റോടെ സെന്റ് റാഫേൽസ് സ്കൂൾ ഒന്നും 153 പോയിന്റോടെ എംഇഎസ് ഇന്റർനാഷണൽ സ്കൂൾ രണ്ടും 123 പോയിന്റോടെ ലക്ഷ്മിനാരായണ വിദ്യാനികേതൻ മൂന്നാമതുമുണ്ട്. പൊതുവിഭാഗത്തിൽ എംഇഎസ് ഇന്റർനാഷണൽ സ്കൂളിന് 40 ഉം മൗണ്ട് സീന പബ്ലിക് സ്കൂളിന് 36 ഉം സെന്റ് റാഫേൽസ് സ്കൂളിന് 34 ഉം പോയിന്റ് ലഭിച്ചിട്ടുണ്ട്.