District News
കോഴിക്കോട് : ബാലുശേരി – കോഴിക്കോട് പാതയിലെ കാക്കൂർ പതിനൊന്നാം മൈലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള വെള്ളക്കെട്ട് ഇല്ലാതാക്കി റോഡിലെ കുഴികൾ നികത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കാക്കൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം
കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സമീപപ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടികിടക്കുന്നതിനാൽ ചെറിയ മഴയിൽ പോലും ഇവിടെ ചെളിവെള്ളം നിറയുകയാണെന്ന് പരാതിയുണ്ട്. ചെളിവെള്ളത്തിൽ ഇറങ്ങിനിന്ന് ബസിൽ കയറേണ്ട അവസ്ഥയാണ് .കോഴിക്കോട് ഗസ്റ്റ്ഹൌസിൽ ഈ മാസം 29 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
District News
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ (ഐഎംസിഎച്ച്) ഡെപ്യൂട്ടി സൂപ്രണ്ടിന്റേതടക്കം ഒഴിഞ്ഞ് കിടക്കുന്നത് 27 തസ്തികകള്‍. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഒഴിവുകൾ നികത്താൻ തടസം. പിഎസ്സി ശിപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് പോലും ജോലിയിൽ പ്രവേശിക്കാനാവാത്ത അവസ്ഥയാണ്.
ഒരു ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറുടെയും നാല് സിവിൽ സര്‍ജന്റെയും എട്ട് അസി. സർജൻമാരുടെയും ജനറൽ ആശുപത്രി റേഡിയോ ഡയഗ്നോസിസിൽ ഒരു സീനിയർ കൺസൾട്ടിന്റെയും ഒഴിവുണ്ട്. കാർഡിയോളജി, ന്യൂറോളജി, ഒഫ്താൽമോളജി, ഇഎൻടി, സർജറി തുടങ്ങിയ വിഭാഗങ്ങളിൽ ഒന്ന് വീതവും ഒബിജിയിൽ രണ്ടും കൺസൾട്ടന്റുമാരുടെ ഒഴിവുണ്ട്. ഒഫ്താൽമോളജി, ഇഎൻടി, ഒബിജി, പീഡിയാട്രിക്സ് ഒന്ന് വീതം ജൂനിയര്‍ കൺസൾട്ടന്റുമാരുടെയും ഒഴിവുണ്ട്.
സ്ഥാനക്കയറ്റത്തിനായി ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്ആർസെല്ലിന് രൂപം നൽകിയിട്ടുണ്ട്.എന്നാൽ, അഞ്ചംഗ സമിതി പ്രവർത്തനം പൂർത്തിയാക്കി നടപടിയിലേക്ക് കടക്കാൻ ഡിസംബറെങ്കിലും ആകുമെന്നാണ് നിഗമനം. ജില്ലയാകെ പകർച്ചവ്യാധികളും രോഗങ്ങളും പടർന്നു പിടിക്കുമ്പോഴാണ് നിയമനത്തിലെ മെല്ലെപ്പോക്ക്. കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള മൂന്നാമത്തെ ജില്ല കോഴിക്കോടാണ്.
District News
വണ്ടൂർ: ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വണ്ടൂർ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി വൈദ്യുത ബോർഡ്. ദിവസങ്ങൾ പിന്നിട്ടിട്ടും തർക്കം പരിഹരിക്കാത്തതിനാൽ വിദ്യാഭ്യാസ ഓഫിസിന്റെ പ്രവർത്തനം താളംതെറ്റുന്നു.
കുടിശികയുള്ള 3024 രൂപ അടയ്ക്കാത്തതിനെ തുടർന്നാണ് കെഎസ്ഇബി വണ്ടൂരിലെ വിദ്യാഭ്യാസ ഓഫിസിന്റെ വൈദ്യുതി വിച്ഛേദിച്ചത്. എന്നാൽ, സ്മാർട്ട് മീറ്റർ സംവിധാനം ആയതിനാൽ മറ്റു സർക്കാർ ഓഫിസുകൾക്കെന്ന പോലെ, വിദ്യാഭ്യാസ കാര്യാലയത്തിനും ബില്ലടയ്ക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർ പറയുന്നത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഓഫിസുകളിൽ സ്മാർട്ട് മീറ്റർ വന്നതിനുശേഷം ബിൽ തുക അടയ്ക്കേണ്ടി വന്നിട്ടില്ലെന്നും വണ്ടൂരിലും അതു ബാധകമാണെന്ന് പലതവണ സൂചിപ്പിച്ചിട്ടും പരിഹരിക്കാൻ കഐസ്ഇബി ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് വണ്ടൂർ വിദ്യാഭ്യാസ കാര്യാലയത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചത്. എന്നാൽ, തുടർന്നുള്ള മാസങ്ങളിലും ബിൽ വന്നു. ഇതുവരെ ജീവനക്കാർ കൈയിൽ നിന്നെടുത്തു തുക അടച്ചു. ഈ മാസവും ബിൽ വന്നപ്പോൾ കെഎസ്ഇബിയുടെ ശ്രദ്ധയിൽപ്പെടുത്തി ഇനി ഉദ്യോഗസ്ഥർ അടയ്ക്കില്ലെന്നു അറിയിച്ചു. തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്.
31 സർക്കാർ സ്കൂളുകളുടെയും 20 എയ്ഡഡ് സ്കൂളുകളുടെയും 14 അണ് എയ്ഡഡ് സ്കൂളുകളുടെയും ഫയലുകൾ പരിശോധിക്കേണ്ടതുൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കേണ്ടത് വണ്ടൂരിലെ വിദ്യാഭ്യാസ ഓഫിസിലാണ്. വൈദ്യുതി മുടങ്ങിയതോടെ ഓണ്‍ലൈനായി ചെയ്യേണ്ട പലകാര്യങ്ങളും മുടങ്ങിയിരിക്കുകയാണ്.
എന്നാൽ ഇവിടെ സോളാർ സ്ഥാപിച്ചത് മൂലം സ്മാർട്ട് മീറ്റർ കണ്സ്യൂമർക്കുള്ള ഇളവ് അനുവദിക്കാൻ ആകില്ലെന്നും ഇത് സർക്കാർ നിർദേശത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വണ്ടൂർ കെഎസ്ഇബി അസി. എൻജിനിയർ ശ്രീനിവാസൻ പറഞ്ഞു. കുടിശിക നിലനിൽക്കുന്പോൾ നിർവാഹം ഇല്ലാത്തതു മൂലമാണ് ഫ്യൂസൂരേണ്ടി വന്നതെന്നും സോളാർ കണ്‍സ്യൂമർ എന്ന നിലക്ക് സ്മാർട്ട് മീറ്റർ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരല്ലെന്ന് പലതവണ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
District News
കോഴിക്കോട്: സില്‍വര്‍ ഹില്‍സ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ ലൈനപ്പായി.
വാശിയേറിയ സെമിഫൈനൽ പോരാട്ടങ്ങൾക്കൊടുവിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്എസ്എസും ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂളും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
ഒന്നാം സെമിഫൈനലിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടിയെ 74-57 എന്ന സ്കോറിനാണ് സിൽവർ ഹിൽസ് തകർത്തത്. രണ്ടാം സെമിഫൈനലിൽ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിനെ 65-61 ന് അട്ടിമറിച്ചാണ് ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂൾ ഫൈനലിൽ പ്രവേശിച്ചത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്, കാരമട എസ്വിജിവി മെട്രിക്കുലേഷൻ എച്ച്എസ്എസിനെയും കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, തൂത്തുക്കുടി ഹോളി ക്രോസ് എച്ച്എസ്എസിനെയും സെമിഫൈനലിൽ നേരിടും. ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.
District News
കോഴിക്കോട്: വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരസ്പരം മനസിലാക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും ഇടങ്ങളായി കാമ്പസുകൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന് പുറത്ത്, പ്രത്യേകിച്ച് ഹൈദരാബാദിൽ പഠിച്ച കാലത്തെ തന്റെ അനുഭവങ്ങളും അവിടെ നേരിട്ട വൈവിധ്യമാർന്ന ക്യാമ്പസ് അന്തരീക്ഷവും മന്ത്രി ചടങ്ങിൽ പങ്കുവച്ചു. വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായി ഇടപഴകിയുള്ള പഠനാനുഭവങ്ങൾ വിശാലമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പറഞ്ഞു. കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാരെ ആദരിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മാനേജർ ഡോ. സുജിത് വർമ്മ അധ്യാപക ദിന സന്ദേശം നല്കി.
District News
താമരശേരി: താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്നലെ പുലർച്ചെ നാലോടെ ചുരം ഏഴാം വളവിലാണ് സംഭവം. കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് വൻ ഗതാഗത കുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ചുരം കയറുന്ന വാഹനങ്ങളുടെ നിര ഒന്നാം വളവ് മുതൽ ഏഴാം വളവ് വരെ നീണ്ടു.
ചുരം ഇറങ്ങുന്ന ഭാഗത്ത് ലക്കിടി മുതൽ താഴേക്ക് ഏഴാം വളവ് വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി. രാവിലെ എട്ടോടെ ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റിയാണ് വാഹനങ്ങൾ കടത്തി വിട്ടത്. ലോറി മാറ്റിയെങ്കിലും വാഹനങ്ങളുടെ മെല്ലെ പോക്ക് തുടർന്നു.
District News
കോഴിക്കോട്: കോഴിക്കോട് വടകരയ്ക്ക് സമീപം മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ ലോറിയുടെ പിന്‍ഭാഗം റെയില്‍വെ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം.
ഇന്നലെ രാവിലെ 7.30നാണ് അപകടം നടന്നത്. പ്ലാറ്റ്ഫോമിന് സമീപം മണ്ണ് നിറയ്ക്കാനായി എത്തിയ ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മണ്ണ് ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് റെയില്‍വെ പാളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഒരു മണിക്കൂറോളം തടസപ്പെട്ടു പരശുറാം, കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എന്നിവ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.സംഭവം നടക്കുമ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് ട്രെയിന്‍ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പിന്നീട് ലോറി ട്രാക്കില്‍ നിന്ന് മാറ്റി ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു.
തലശേരിക്കും വടകരയ്ക്കും ഇടയിലുള്ള സ്റ്റേഷനാണ് മുക്കാളി. ഇവിടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
District News
കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ണാടകയുടെ സമീപ പ്രദേശങ്ങളില്‍ മണ്ണില്‍ ജൈവാംശം (ഓര്‍ഗാനിക് കാര്‍ബണ്‍) കുറയുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകള്‍, പൂതാടി, തിരുനെല്ലി പഞ്ചായത്തുകളുടെയും ബത്തേരി മുനിസിപ്പാലിറ്റികളുടെയും കിഴക്കന്‍ ഭാഗങ്ങള്‍, നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും മണ്ണില്‍ ജൈവാംശനഷ്ടം. ഇതിനു മുഖ്യകാരണം മണ്ണിലെ സുഷിരങ്ങള്‍ തുറന്നിരിക്കുന്നതും ജൈവാംശം കുത്തൊഴുക്കില്‍ നഷ്ടമായതുമാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറായിരുന്ന പി.യു. ദാസ് പറഞ്ഞു.
ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഒരു മീറ്റര്‍ നീളവും അത്രതന്നെ വീതിയും അരമീറ്റര്‍ ആഴവുമുള്ള നല്ല മണ്ണില്‍ അഞ്ച് കിലോഗ്രാംവരെയായിരുന്നു ജൈവാംശ സാന്നിധ്യം. ഇത്രയും മണ്ണിന് 50 ലിറ്റര്‍ വരെ വെള്ളം പിടിച്ചുവയ്ക്കാനുള്ള ശേഷി ഉണ്ടായിരുന്നു. എന്നാല്‍, അടുത്തകാലത്ത് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലും മറ്റും നടന്ന പഠനത്തില്‍ മണ്ണിലെ ജൈവാംശം 800 ഗ്രാം വരെയായി കുറഞ്ഞതായാണ് കണ്ടത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ പെയ്യുന്ന മഴയുടെ സ്വഭാവത്തില്‍ വലിയ മാറ്റമാണ് ഉണ്ടായത്. കുറഞ്ഞ സമയം അതിതീവ്ര മഴയാണ് പെയ്യുന്നത്. അതിശക്തിയില്‍ മഴ ആവര്ത്തിച്ചുപെയ്യുന്നത് മണ്ണിന് വെള്ളം പിടിച്ചുവയ്ക്കാനുള്ള ശേഷി നഷ്ടമാക്കും. ജൈവാംശമുള്ള സുഷിരങ്ങള്‍ തുറന്നുപോകുന്നത് മണ്ണിലെ ഉഷ്മാവ് കൂടുന്നതിന് ഇടയാക്കും.
സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വേനമഴ സമൃദ്ധമായി പെയ്യുന്നില്ലെങ്കില്‍ ജില്ലയില്‍ മണ്ണില്‍ ജൈവാംശത്തില്‍ കാര്യമായ കുറവുണ്ടായ പ്രദേശങ്ങളില്‍ ജനുവരി മുതല്‍ മെയ് ആദ്യംവരെ വരള്‍ച്ചയ്ക്കും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും സാധ്യത ഏറെയാണെന്ന് പി.യു. ദാസ് പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ തുടക്കമിടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ ശരാശരി 1,391 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്നാണ് പുളിയാര്‍മല ഹ്യും സെന്ററിലെ കാലാവസ്ഥാ ലാബിന്റെ കണക്കുകളില്‍ പറയുന്നത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം കുറവാണ്.
കാലാവസ്ഥാവ്യതിയാനവും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് മഴക്കുറവിന് കാരണമെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സികെ. വിഷ്ണുദാസ് പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവും കുറവ് ശരാശരി മഴ രേഖപ്പെടുത്തിയത് നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങയിലാണ്-316 എംഎം. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവില്‍ ശരാശരി 383 എംഎം മഴയാണ് പെയ്തത്.
District News
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് സമസ്ത ഇകെ വിഭാഗം നേതാവും സമസ്ത മുഷാവറ അംഗവുമായ നാസര്‍ ഫൈസി കൂടത്തായി. സ്ത്രീകളെ നയിക്കാന്‍ കാന്തപുരം ശ്രമിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് കാന്തപുരം. അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രമല്ല ചെയ്തികള്‍ കൂടി വിലയിരുത്തണമെന്നും നാസര്‍ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീ സമൂഹത്തോട് മതവിധി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം പണ്ഡിതന്മാർക്കുണ്ട്. ഇസ്ലാമിനെ വെറുക്കപ്പെട്ടതാക്കുകയാണ് വിമർശിക്കുന്നവർ ചെയ്യുന്നത്. ഇസ്ലാം സ്ത്രീകളെ പിന്നോട്ട് നയിക്കുന്നു എന്ന പ്രചരണം നിര്‍മ്മിച്ചെടുക്കുകയാണ്.
കാന്തപുരം പിന്തിരിപ്പന് സമീപനം ഉള്ളയാളാണെന്ന് തോന്നുന്നില്ല. വിമര്‍ശകര്‍ സ്ത്രീകളെ രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. കാന്തപുരത്തിന്റെ പ്രസംഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.
സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ചരിത്രപരമായ കാര്യങ്ങള്‍ പറയുന്നതില്‍ ചില തെറ്റുകളുണ്ടായി. അതിനോട് വിയോജിപ്പുണ്ടെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
കാന്തപുരത്തിന് യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം
മലപ്പുറം: സ്ത്രീകൾ പൊതുവേദികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള പരാമർശങ്ങളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പിന്തുണച്ച് യൂത്ത് ലീഗ്. വിശ്വാസപരമായ വിഷയങ്ങളിൽ സ്വന്തം അനുയായികളോട് സംവദിക്കാൻ സമുദായ പണ്ഡിതർക്ക് ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂർ പറഞ്ഞു. മലപ്പുറത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കളുടെ മേൽ മെക്കിട്ടുകയറാൻ അനുവദിക്കരുതെന്നും വിശ്വാസത്തെക്കുറിച്ച് പറയാൻ അവർക്ക് അവസരം വേണമെന്നും ഷെരീഫ് പറഞ്ഞു. സമുദായ നേതാക്കളുടെ കോലം കത്തിക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കേണ്ടി വരികയാണെന്നും പണ്ഡിതോചിതമായി ഒരുഭിപ്രായം പറയാൻ പാടില്ലേയെന്നും യൂത്ത് ലീഗ് നേതാവ് വ്യക്തമാക്കി.
District News
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍ 2020-21ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ വാഴവറ്റ റോജി അഗസ്റ്റിന്, സഹോദരങ്ങളായ ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവര്‍ ഇന്നലെ ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
മരംമുറിയുമായി ബന്ധപ്പെട്ടതില്‍ രണ്ട് കേസുകളില്‍ വാറണ്ട് പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനാണ് മൂവരും കോടതിയില്‍ എത്തിയത്. ഇവരുടെ അപേക്ഷ കോടതി അനുവദിച്ചു.
അനധികൃതമായി മരങ്ങള്‍ മുറിച്ചതിന് മീനങ്ങാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിന് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്യത്ത് ആദ്യമായി തടികളുടെ ഡിഎന്‍എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയത്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ല. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ചതായി കണ്ടെത്തി വനം വകുപ്പ് കസ്റ്റഡിയിലെടുത്ത തടികള്‍ കുപ്പാടി വനം ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.
District News
കോഴിക്കോട്: ഓരോ ജില്ലയിലെയും ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ ഡോക്ര്‍മാരെയും ജീവനക്കാരെയും ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കെ. മുരളീധരന്.
കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ (കെയുഎച്ച്എസ്) സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന്റെ (എസ്എഫ്എച്ച്എസ്) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകേണ്ട സാഹചര്യം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ കെ. ജയന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. മോഹനന് കുന്നുമ്മല്‍ ആമുഖപ്രഭാഷണം നടത്തി.
District News
മാനന്തവാടി: കാർഷിക സബ്സിഡി വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ രേഖകളിലൂടെ കോടികൾ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ജപ്തി നടപടിക്കായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷക കോൺഗ്രസ്. എറണാകുളം സ്വദേശിയായ ജനീ വർഗീസ് എന്ന വ്യക്തി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമിയുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നാരോപിച്ച് കാട്ടിക്കുളം പൂവത്തിങ്കൽ പി.പി. തോമസ്, റോയി മാത്യു പനമരം, പടിഞ്ഞാറെ കൂഞ്ഞിപ്രയിൽ പി. പി. ബിനോയി എന്നിവർ 2022ൽ രംഗത്തുവന്നിരുന്നു.
ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത്, പരിചയക്കാരൻ മുഖേന ജനീ വർഗീസ് ഇവരെ സമീപിക്കുകയും കോഴിഫാം നടത്തിപ്പിനായി സർക്കാർ സബ്സിഡിയോടുകൂടിയ 50 ലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ജനീ വർഗീസിന്റെ ഏജൻസി മുഖേന പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ലക്ഷം രൂപ നൽകുകയും പിന്നീട് വാഗ്ദാനം ചെയ്ത വായ്പ ലഭ്യമാക്കാനെന്ന വ്യാജേന ഇവരുടെ ആധാരം തന്ത്രപൂർവം തട്ടിയെടുക്കുകയുമായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് ഇവർ തട്ടിപ്പിനിരയായതെന്ന് മനസിലായത്.
ഇവരുടെ ആധാരം വച്ച് ഇയാൾ എറണാകുളം എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും 27 കോടി രൂപയാണ് വായ്പ എടുത്തത്. എന്നാൽ ഇവരുടെ പരിമിതമായ സ്വത്തുക്കൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പ എങ്ങനെ അനുവദിച്ചുവെന്നും രേഖകളും ഗ്യാരന്റി രേഖകളും എങ്ങനെ തയാറാക്കിയെന്നും അന്വേഷിക്കണമെന്നാണ് പരാതിക്കാർ ആവശ്യപ്പടുന്നുത്.
ഇതിനിടെ തോമസ്കുട്ടി എന്നയാളുടെ വീട്ടിലേക്ക് ജപ്തി നടപടിയുമായി ബന്ധപ്പെട്ട നോട്ടീസ് പതിക്കാൻ എത്തിയ ബാങ്ക് ജീവനക്കാരെ കർഷ കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുള്ളതായും യാതൊരു തരത്തിലുള്ള ജപ്തി നടപടികൾ നടത്താൻ അനുവദിക്കില്ലായെന്നും കർഷ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം ഈ മാസം ഒമ്പതാം തീയതി ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
District News
പുല്‍പ്പള്ളി: കാലവര്‍ഷം തീര്‍ത്തും ദുര്‍ബലമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച പ്രതിരോധത്തിന് ഫലപ്രദമായ പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് കെഎസ്കെടിയു ഏരിയ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുന്നതിന് ഇടയിലാണ് മഴക്കുറവ് വരള്‍ച്ചയ്ക്ക് കാരണമാകുന്നത്. കടമാന്‍തോട് പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു ടി.പി. രവി, കെ. ഷമീര്‍, സീത ബാലന്, വി.വി. രാജന്, ഗിരിജ, എം.എസ്. സുരേഷ്ബാബു, ബൈജു നമ്പിക്കൊല്ലി, എം.ഡി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കേണിച്ചിറ: കൃഷിയിടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. എകെജി നഗറിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുലി ചത്തത്. ഇന്നലെ പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയവരാണ് ജഡം ആദ്യം കണ്ടത്. വനസേനാംഗങ്ങള്‍ തുടര്‍നടപടി സ്വീകരിച്ചു. പുലിയുടെ ദേഹത്ത് ബാഹ്യമായ പരിക്കുകള്‍ ഇല്ലെന്നും മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്നും അവര്‍ പറഞ്ഞു. മാസങ്ങള്‍ മുമ്പ് പൂതാടി മാങ്ങോട് ഭാഗത്ത് പുലി സാന്നിധ്യം ഉണ്ടായിരുന്നു.
District News
പുല്‍പ്പള്ളി: മുന്നുവശം വനത്താലും ഒരുവശം കബനി നദിയാലും ചുറ്റപ്പെട്ട ചേകാടിയിലെ കര്‍ഷകര്‍ നെല്‍കൃഷി നെഞ്ചോട് ചേര്‍ത്ത് മാതൃകയാകുന്നു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ചേകാടി. കര്‍ഷകര്‍ വന്യമൃഗശല്യം ഉള്‍പ്പടെ പ്രതിസന്ധികള്‍ അതിജീവിച്ച് പരമ്പരാഗത നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.
ഗ്രാമത്തില്‍ ഏകദേശം 300 ഏക്കറിലാണ് നെല്‍കൃഷി. സുഗന്ധ നെല്ലിനമായ "ഗന്ധകശാല' ജില്ലയില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന പാടശേഖരമെന്ന ഖ്യാതി ചേകാടിക്കുണ്ട്. പരമ്പരാഗത നെല്ലിനമായ "വലിച്ചൂരി'യാണ് ഇവിടെ കൃഷി ചെയ്യുന്ന മറ്റെരു പ്രധാന ഇനം. ജില്ലയില്‍ ഏറ്റവുമധികം ഗോത്ര കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നതാണ് ചേകാടിയിലെ വയല്‍. ചെട്ടി സമുദായത്തില്‍പ്പെട്ടവരും നെല്കൃഷിക്കാരണ്.
ഞാറ് നടുന്നതുമുതല്‍ ചേകാടിയിലെ നെല്‍കർഷകരുടെ രാത്രി ജീവിതം പാടത്താണ്. മുന്‍കാലങ്ങളില്‍ സുഗന്ധനെല്ലിനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായധനം നല്‍കിയിരുന്നു. കുറച്ചുകാലമായി സഹായം അനുവദിക്കുന്നില്ല. എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും കൃഷി തുടരാനാണ് ചേകാടിയിലെ കൃഷിക്കാരുടെ തീരുമാനം.
ഇത്തവണ തൊഴിലാളി ക്ഷാമമുണ്ടായപ്പോള്‍ ഇതര സംസ്ഥാനത്തൊഴിലാളികളെ എത്തിച്ചായിരുന്നു ഞാറുനടീല്‍. ഇനിയുള്ള മൂന്ന് മാസം പാടത്ത് കാവല്‍മാടമൊരുക്കി കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളില്‍നിന്ന് നെല്‍കൃഷി സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് കര്‍ഷകര്‍.
District News
വൈത്തിരി: സേട്ടുകുന്നിലെ നീര്ച്ചാല് മാലിന്യ നിക്ഷേപ കേന്ദ്രമായത് ജനജീവിതം ദുസഹമാക്കുന്നു. സേട്ടുകുന്നിലെ കുടുംബങ്ങള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന നീര്‍ച്ചാലിലാണ് സാമൂഹികവിരുദ്ധര്‍ പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, തകര്‍ന്ന ബക്കറ്റുകള്‍ തുടങ്ങിയവ വലിച്ചെറിയുന്നത്. തെളിഞ്ഞൊഴുകിയിരുന്ന ജലസ്രോതസ് ഇപ്പോള്‍ മാലിന്യം അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് പദ്ധതിയില്‍നിന്നുള്ള ജലവിതരണം മുടങ്ങുന്ന ദിവസങ്ങളില്‍ കുടിവെള്ളത്തിനും നാട്ടുകാര്‍ ആശ്രയിക്കുന്നത് ഈ നീര്‍ച്ചാലിനെയാണ്. നീര്ച്ചാല് മലിനമായത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മലിനജലം ഉപയോഗിക്കുന്നത് ചര്‍മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നീര്ച്ചാല് ശുചീകരിക്കാനും സംരക്ഷിക്കാനും പഞ്ചായത്ത് അധികൃതരും ഹരിതകര്‍മ സേനയും അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. നിരീക്ഷണത്തിന് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നീര്‍ച്ചാലില്‍ മാലന്യം തള്ളുന്നവരെ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമാകുമെന്ന അഭിപ്രായവും അവര്‍ക്കുണ്ട്.
District News
മാനന്തവാടി: തൃശിലേരി ഗവ. മോഡല്‍ ഡിഗ്രി കോളജ് മലയാളം വിഭാഗം നാലുവര്‍ഷ ബിഎ മലയാളം ഓണേഴ്സ് വിദ്യാര്‍ഥികള്‍ക്ക് "ഭാഷ, സാഹിത്യ, സംസ്കാര പഠനം: സമീപനവും രീതിശാസ്ത്രവും'എന്ന വിഷയത്തില്‍ ത്രിദിന ശില്പശാല സംഘടിപ്പിച്ചു. ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെ സമീപിക്കുന്ന പുതിയ രീതികള്‍, സാഹിത്യപഠനത്തിന്റെ കാലികപ്രസക്തി, കഥയുടെയുടെയും കവിതയുടെയും സൈദ്ധാന്തികവും സാമൂഹികവുമായ തലങ്ങള്‍, വൈജ്ഞാനികവും വിമര്‍ശനാത്മകവുമായ പഠനരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്പശാലയില് ചര്‍ച്ചചെയ്തു.
"നാലുവര്‍ഷ മലയാള ബിരുദ പഠനത്തിന് ഒരാമുഖം', "കാവ്യാനുഭൂതിയിലെ പ്രാഥമിക പാഠങ്ങള്‍', "ലൈബ്രറി ഉപയാഗം', "കഥയുടെ രചനാതന്ത്രം എന്നീ വിഷയങ്ങളില്‍ യഥാക്രമം സെന്റ് ജോസഫ്സ് കോളജ് മലയാളം വിഭാഗം അസി. പ്രഫ. ബിബിന്‍ ആന്റണി, അതുല്‍ പൂതാടി, കെ.എന്‍. ആസിഫ്, അമല്‍രാജ് പാറമേല്‍ എന്നിവര്‍ ക്ലാസെടുത്തു. "കാവ്യാനുശീലനം' എന്ന വിഷയത്തിലും ക്ലാസ് നടന്നു.
ഫീല്‍ഡ് ട്രിപ് ഉള്‍പ്പെടെ പ്രായോഗിക പഠന പ്രവര്‍ത്തനങ്ങള്‍ ശില്പശാലയുടെ ഭാഗമായിരുന്നു. വിവിധ സെഷനുകള്‍ക്ക് മലയാളം വിഭാഗം അധ്യാപകരായ പ്രഫ. സന്തോഷ് മാനിച്ചേരി, വിനോദ് തോമസ്, എ.കെ. ആതിര, ഡോ. ഒ.ഡി. ദിവ്യ എന്നിവര്‍ നേതൃത്വം നല്കി.
District News
കല്‍പ്പറ്റ: സിപിഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. കാര്‍ഷക ബാങ്ക് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു.
പ്രഫ. വി. കാര്ത്തികേയന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിന്ദ്രന്, വി.വി. ബേബി, എ.എന്‍. പ്രഭാകരന്, എം. മധു, പി.വി. സഹദേവന്, വി. ഉഷാകുമാരി, എന്‍.പി. കുഞ്ഞുമോള്‍, ബീന വിജയന് എന്നിവര്‍ പ്രസംഗിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: കിടങ്ങനാട് വില്ലേജില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടെ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യുന്നതിനെതിരേ നഗരസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. നഗരസഭാ പരിധിയിലാണ് കിടങ്ങനാട് വില്ലേജ് ഭാഗങ്ങള്‍. വൈസ് ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത് പ്രമേയം അവതരിപ്പിച്ചു. കൗണ്‍സിലര്‍ എം.എസ്. വിശ്വനാഥന് പിന്തുണച്ചു.
വിജ്ഞാപനത്തിനെതിരേ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാനും തുടര്‍ന്ന് വിഷയത്തില്‍ ഊന്നി കൗണ്‍സില്‍ വിളിക്കാനും തീരുമാനിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി ലോല മേഖല(ഇഎസ്എ) വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക ദുരീകരിക്കണമെന്ന് മലങ്കര കാത്തലിക് അസോസിയേഷന് ഭദ്രാസന സമിതി ആവശ്യപ്പെട്ടു. കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമയബന്ധിതമായി ബോധിപ്പിക്കാന്‍ ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കണം. കര്‍ഷകരുടേതടക്കം ഉപജീവനമാര്‍ഗങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിതവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ പരിഗണിച്ചുള്ള സമീപനമാണ് ഇഎസ്എ വിഷയത്തില്‍ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന് ഭദ്രാസന പ്രസിഡന്റ് പ്രിന്‍സ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഭാതല പ്രസിഡന്റ് ഡോ. എസ്.ആര്. ബൈജു മുഖ്യസന്ദേശം നല്കി. മുഖ്യ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പള്ളില്‍ കോര്‍ എപ്പിസ്കോപ്പ, വികാരി ജനറാള്‍ മോണ്‍. ഡോ. ജേക്കബ് ഓലിക്കല്‍, ഗുരുകുലം മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡോ. ചാക്കോ വെള്ളംച്ചാലില്, അസോസിയേഷന് രൂപത മുന്‍ പ്രസിഡന്റ് പി.ഐ. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ചാക്കോ നരിമറ്റത്തില്‍, രൂപത വൈദികോപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ "ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന മീനങ്ങാടി ജിഎൽപി സ്കൂൾ വിദ്യാർഥി എൻ.ആർ. ആരുഷ്, പനങ്കണ്ടി ജിഎച്ച്എസ്എസ് വിദ്യാർഥി ബേസിൽ കെ. ഷിജു എന്നിവരെ ഉൾപ്പെടുത്തി ബേസിൽ കെ. ഷിജുവിന്റെ വീട്ടിലാണ് പരിപാടി നടത്തിയത്.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഇൻ ചാർജ് എം.പി. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ നിസാർ കന്പ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഷിജിത കുട്ടികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു.
കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ് പൂർവ വിദ്യാർഥി സുബ്രഹ്മണ്യൻ തരുവാൻകുന്നിനെ ആദരിച്ചു. എസ്എസ്കെ ഡിപിഒമാരായ സജി വർഗീസ്, പി.എസ്. ഗിരീഷ് കുമാർ, പി. മുംതാസ്, പി.എം. ജൗഹർ, പനങ്കണ്ടി ജിഎച്ച്എസ്എസ് അധ്യാപിക ആസ്യ, സ്പെഷ്യൽ എഡ്യുക്കേറ്റർ വി. ശ്രീഷ്മ, പി. സിന്ധു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ നടന്നു.
District News
കല്‍പ്പറ്റ: കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്കൂള്‍ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തിയ കായികമേളയില്‍ വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ലഹരി വിപത്തുകള്‍ തിരിച്ചറിഞ്ഞ് കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. കുട്ടികളില്‍ കായികക്ഷമതയും കൂട്ടായ്മയും വളര്‍ത്താന്‍ മേളകള്‍ അനിവാര്യമാണെന്ന് സജിത്ത്കുമാര്‍ പറഞ്ഞു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മേള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.പി. സിറാജ് അധ്യക്ഷത വഹിച്ചു. മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍ സഖാഫി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന് എന്‍.സി. റഫീഖ്, കെ.കെ. സുല്‍ത്താന, എം.സി. നിഷ, സ്പോര്‍ട്സ് ക്യാപ്റ്റന്‍ മുഹമ്മദ് ഷെല്ബിന്, ലീഡര്‍ മുഹമ്മദ് യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
നിലന്പൂർ: ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നതിനാൽ വിദ്യാലയങ്ങളിൽ എത്താൻ കഴിയാത്ത സഹപാഠികൾക്ക് പിന്തുണയും കരുതലുമേകി നിലന്പൂർ ഗവണ്മെന്റ് മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകൾ (എസ്പിസി). "ഫ്രണ്ട്സ് അറ്റ് ഹോം’ പദ്ധതിയുടെ ഭാഗമായി കേഡറ്റുകളും അധ്യാപകരും ചേർന്ന് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചു. വിവിധ കാരണങ്ങളാൽ സ്കൂളിൽ വരാൻ കഴിയാത്ത രണ്ട് സഹപാഠികളുടെ വീടുകളിലാണ് സംഘം എത്തിയത്.
കേഡറ്റുകൾ തങ്ങളുടെ സന്പാദ്യത്തിൽ നിന്നും മറ്റും സമാഹരിച്ച അഞ്ഞൂറോളം ഡയപ്പറുകൾ ഈ കുട്ടികൾക്കായി ചടങ്ങിൽ കൈമാറി. കുട്ടികളെയും അധ്യാപകരെയും ഊഷ്മളമായാണ് രക്ഷിതാക്കൾ വീടുകളിലേക്ക് സ്വീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫ്രണ്ട്സ് അറ്റ് ഹോം പരിപാടിക്ക് എസ്പിസി കോ-ഓർഡിനേറ്റർമാരായ ശ്രീകുമാർ, കെ. അനു, പൊലിസ് ഡ്രിൽ ഇൻസ്പെക്ടർ എ.പി. ഷബീബ്, റിസോഴ്സ് അധ്യാപിക റൂബി, സ്കൂളിലെ അധ്യാപകരായ സുരേഷ് കണിയാംപറന്പിൽ, പി. സുധീഷ്, രാജിമോൾ എന്നിവർ നേതൃത്വം നൽകി.
District News
മലപ്പുറം: ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ വികസന സമിതിയോഗം ചേർന്നു. യോഗത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരേ ഐക്യകണ്ഠേന പ്രമേയം പാസാക്കി.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു-ഉള്ളാൾ മേഖലകളെ വേർപെടുത്തി മൈസൂരു ഡിവിഷനോടൊപ്പം കൂട്ടിച്ചേർക്കാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരമാണെന്നും ഈ വിഭജന നീക്കം ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാരിൽ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്നുമുള്ള പ്രമേയമാണ് പാസാക്കിയത്.
ചരിത്രപരമായി ഒറ്റക്കെട്ടായി നിലനിൽക്കുന്ന ഈ യാത്രാ ഇടനാഴിയെ വിഭജിക്കുന്നത് മലപ്പുറം, ഉത്തര മലബാർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങളുടെ യാത്രാ സൗകര്യങ്ങളെ താറുമാറാക്കും. പുതിയ ട്രെയിൻ സർവീസുകൾ, അനുബന്ധ സ്റ്റോപ്പുകൾ, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയെല്ലാം യാഥാർഥ്യമാക്കാൻ ഈ നടപടി വലിയ തടസമായി മാറുന്നതിനാൽ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പും വികസനവും തകർക്കുന്നതും മലബാറിന്റെ യാത്രാവകാശങ്ങളെ ഹനിക്കുന്നതുമായ ഈ വിഭജന നടപടിയിൽ നിന്ന് റെയിൽവേ ബോർഡും കേന്ദ്ര സർക്കാരും അടിയന്തരമായി പിന്തിരിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ പ്രതിനിധി ഗഫൂർ കുറുമാടൻ ആണ് പ്രമേയം അവതരിപ്പിച്ചത്.
District News
മലപ്പുറം: ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) സൂക്ഷിക്കുന്ന മലപ്പുറത്തെ വെയർ ഹൗസ് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. ഡി. സജിത് ബാബു പരിശോധിച്ചു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
തുടർന്ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഇആർഒ, എഇആർഒ, തഹസിൽദാർമാർ തുടങ്ങിയവരുടെ യോഗം ചേർന്നു. വോട്ടർമാർക്കിടയിൽ അവബോധമുണ്ടാക്കുന്നതിനായി സ്വീപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും 18 വയസ് പൂർത്തിയായവരെ വോട്ടർപട്ടികയിൽ ചേർക്കുകയും മരണപ്പെട്ടവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സിഇഒ നിർദേശം നൽകി.
പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്ഥിരമായ റാന്പ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സുഗമമായ തെരഞ്ഞെടുപ്പിന് പ്രയാസം സൃഷ്ടിക്കുന്ന ബൂത്തുകൾ കണ്ടെത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എഡിഎം പി.ഒ. സാദിഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ ദിലീപ് കെ. കൈനിക്കര വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
എടക്കര: ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ചുങ്കത്തറ കൈപ്പിനിപ്പാടത്ത് വീണ്ടും നെൽകൃഷിക്ക് തുടക്കമായി. തരിശുകിടന്നതും വാഴ കൃഷി നടത്തിയിരുന്നതുമായ പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഞാറുനടീൽ മഹോത്സവം സംഘടിപ്പിച്ചു. നാടിന്റെ ഭക്ഷ്യസുരക്ഷയും കാർഷിക സംസ്കാരവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ചുങ്കത്തറ കൃഷിഭവന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഞാറുനടീൽ ഉദ്ഘാടനം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അംഗം റീന ഹരിദാസ് നിർവഹിച്ചു.
കൃഷി വകുപ്പ്, ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി, കുടുംബശ്രീ സംഘകൃഷി എന്നിവയുടെ ഏകോപനത്തോടെയാണ് നെൽകൃഷിക്ക് വീണ്ടും തുടക്കമായത്.
പ്രദേശവാസിയായ ഗംഗാധരന്റെ ഭാര്യ രാധമ്മയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം കർഷകനായ ശിവദാസൻ മണിപ്പറന്പൻ പാട്ടത്തിനെടുത്താണ് കൃഷിക്കായി ഒരുക്കിയത്.
ചടങ്ങിൽ കൃഷി ഓഫീസർ കെ. സുബൈർ ബാബു പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി. മിനി, കൃഷി അസിസ്റ്റന്റുമാരായ റഫീന, സജീർ, രാജേഷ്, കുടുംബശ്രീ അഗ്രി സിആർപി മഞ്ജു എന്നിവർ പ്രസംഗിച്ചു. മുതിർന്ന കർഷകർ, പഞ്ചായത്ത് മുൻ അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ പ്രധാനപ്പെട്ട നീരൊഴുക്കുകളിലൊന്നായ പാന്പീര്യൻ തോട് കൈയേറ്റം മൂലം നാശത്തിന്റെ വക്കിൽ. കരുവാരകുണ്ടിന്റെ ജലനിധി എന്നറിയപ്പെട്ടിരുന്ന തോടാണ് മഴ മാറുന്ന വഴിയേ തന്നെ നീരൊഴുക്ക് തടസപ്പെടുന്നത്. വീട്ടാവശ്യത്തിനും കുളിക്കുന്നതിനും ജലസേചനത്തിനും മറ്റും പ്രദേശത്തുള്ളവരുടെ ആശ്രയമായിരുന്നു ജലസന്പന്നമായിരുന്ന ഈ തോട്. കൽവെട്ടിക്കുരൽ, കേരളാഎസ്റ്റേറ്റ്, കുനിയൻമേട്, കണ്ണത്ത്, വീട്ടിചോല, തെയ്യുട്ടിക്കുന്ന്, ചിലന്പിലകൈ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച് കുട്ടത്തിയിലൂടെ ഒഴുകുന്ന പാന്പീര്യൻ തോടിന്റെ പല ഭാഗങ്ങളും ഇന്ന് കൈയേറ്റ ഭീഷണി നേരിടുകയാണ്.
തോടിന്റെ സ്വാഭാവിക ഒഴുക്കിനെയും വീതിയെയും ബാധിക്കുന്ന തരത്തിൽ വിവിധ ഭാഗങ്ങളിൽ കൈയേറ്റങ്ങൾ നടന്നതോടെ നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യമാണുള്ളത്. തോട് സംരക്ഷിക്കപ്പെടാതെ പോയാൽ വരുംകാലത്ത് പ്രദേശത്തിന്റെ ജലസ്രോതസിന് ഭീഷണിയാകുമെന്ന് നാട്ടുകാർ പറയുന്നു.
District News
മഞ്ചേരി: നഗരത്തിലെ മീൻ വിൽപനശാലയിൽ മോഷണം പതിവാക്കിയ മുൻ ജീവനക്കാരൻ സിസിടിവിയിൽ ദൃശ്യം പതിഞ്ഞതോടെ ഒടുവിൽ കുടുങ്ങി. മഞ്ചേരി ചെങ്ങണ സ്വദേശി അത്തിമണ്ണിൽ വീട്ടിൽ അബ്ദുൾ നാസർ എന്ന ചെറി (47) ആണ് പിടിയിലായത്.
കടയിലെ മുൻ ജീവനക്കാരനായ ഇയാളെ സ്വഭാവദൂഷ്യം കാരണം ഉടമ ആറുമാസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. എന്നാൽ ഉടമ സ്ഥലത്തില്ലാത്തതും കടയിൽ തിരക്ക് കുറവുള്ളതുമായ സമയം നോക്കി ഇയാൾ കടയുടെ പരിസരത്ത് ഇടയ്ക്കിടെ വരികയും അവിടെയുള്ള ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് കടയുടെ ഉള്ളിലേക്ക് കയറി മേശയിൽ നിന്ന് മോഷണം പതിവാക്കി. കണക്കിൽ പണം സ്ഥിരമായി കുറവ് വരാൻ തുടങ്ങിയതോടെ സിസിടിവി പരിശോധിക്കുകയായിരുന്നു.
മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ പൊലിസിൽ പരാതി നൽകി. പൊലിസ് കേസെടുത്തതോടെ പ്രതി മുങ്ങി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ മഞ്ചേരി പൊലിസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ സിജിൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ലാക്കയിൽ, സിവിൽ പൊലിസ് ഓഫിസർമാരായ ഉബൈദ്, സാലിം എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. 10 തവണയായി നടന്ന മോഷണത്തിൽ 1.92 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നതായി പൊലിസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
District News
കീഴാറ്റൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കീഴാറ്റൂർ യൂണിറ്റ് കുടുംബ സംഗമവും അധ്യാപക ദിനവും ആഘോഷിച്ചു. കീഴാറ്റൂർ പഞ്ചായത്ത് സാംസ്കാരിക നിലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. സുദർശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി, ബ്ലോക്ക് പ്രസിഡന്റ് കീഴാറ്റൂർ അനിയൻ, യൂണിറ്റ് സെക്രട്ടറി യു. സന്തോഷ്, പഞ്ചായത്ത് മെംബർ ഷൈനി കാട്ടിലാഞ്ചീരി, വി. ശ്രീധരൻ, സി. വാസുദേവൻ, കെ.നാരായണൻ, സി. സുലോചന എന്നിവർ പ്രസംഗിച്ചു.
പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ. ആര്യപ്രകാശ്, മികച്ച കുട്ടികർഷകൻ കെ. അദിലേഷ് എന്നിവരെ അനുമോദിക്കുകയും മുതിർന്ന അധ്യാപകരെ ആദരിക്കുകയും ചെയ്തു. വനിതാവേദിയുടെ തിരുവാതിരക്കളി, നാടൻപാട്ട്, നാടൻനൃത്തം എന്നിവയും അരങ്ങേറി. കലാപരിപാടികളിൽ പി. രാജീവ്, കെ. ദേവദാസ്, പി.ജി. നാഥ്, സി.പി. രാംമോഹൻ, പി.എസ്. വിജയകുമാർ, മാധവിക്കുട്ടി, എം. കുഞ്ഞിലക്ഷ്മി, പി. സത്യഭാമ, പി. സുകേശിനി, കെ. ഗോപാലകൃഷ്ണൻ, വി.ആർ. ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.
District News
എടക്കര: ദേശീയ അധ്യാപക ദിനത്തിൽ ചുങ്കത്തറയിൽ അധ്യാപകരെ ആദരിച്ചു. ചുങ്കത്തറ പഞ്ചായത്ത് പിഇസി യോഗം ചേർന്നാണ് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകരെ ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.പി. മൈമൂന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് ചുങ്കത്തറ, നാസർ തെറ്റത്ത്, റെജി ജോണി, മെംബർമാരായ ബിജു കൊല്ലംപറന്പിൽ, വാഹിദ് മുഹമ്മദലി, സൽമ മുഹമ്മദലി, സുനിത, അജീഷ്, പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ്, നിർവഹണ ഉദ്യോഗസ്ഥൻ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് ലിറ്റിൽ ഫ്ളവർ സ്കൂളിൽ നടന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ കരുവാരകുണ്ട് മേഖല കലാമേളയിൽ കൽകുണ്ട് ശാഖ ഒന്നാം സ്ഥാനം നേടി. കരുവാരകുണ്ട്, കാളികാവ് ശാഖകൾ രണ്ടും മൂന്നും സ്ഥാനവും നേടി. കരുവാരകുണ്ട് തിരു കുടുംബ ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ ട്രോഫികൾ വിതരണം ചെയ്തു.
ലിറ്റിൽ ഫ്ളവർ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേരിജ, മേഖലാ ഡയറക്ടർ ഫാ. നിർമൽ പുലയംപറന്പിൽ, സിസ്റ്റർ ജോയ്സ്, ജയരാജ് കുറ്റിയാനിക്കൽ, ദിനേഷ് പള്ളിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
District News
വണ്ടൂർ: പോരൂർ പൂത്രക്കോവ് മേഖലയിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം രാത്രി പുളിക്കൽ ദേവകിയുടെ വീട്ടിൽ നിന്ന് ഒന്നര പവൻ സ്വർണാഭരണം മോഷണം പോയി. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. രാത്രി വീട്ടിൽ ആളുണ്ടായിരുന്നില്ല. വീട്ടുകാർ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.
സ്വർണത്തോടൊപ്പം ആർമി ഇൻഷ്വറൻസ് കാർഡ്, ബാങ്ക് ലോക്കറിന്റെ താക്കോൽ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. അകത്തെ മുറികളുടെ വാതിലുകളെല്ലാം തുറന്നിട്ട നിലയിലാണ്. ദേവികയും മകനും കുടുംബവുമാണ് വീട്ടിൽ താമസം. വീട്ടുകാരുടെ പരാതിയിൽ വണ്ടൂർ പോലിസ് അന്വേഷണം ആരംഭിച്ചു.
District News
കടുത്തുരുത്തി: പിറവം-കടുത്തുരുത്തി റോഡില്‍ കെഎസ് പുരം കപ്പേളയ്ക്കു സമീപം ഇരുവശങ്ങളിലുമുള്ള അപകടവളവുകള്‍ നിവര്‍ത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതിക്കായി 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
പെരുവയില്നിന്നു വരുന്ന ഭാഗത്ത് റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിര്‍മിക്കാനും കടുത്തുരുത്തിയില്‍നിന്നു വരുന്ന ഭാഗത്ത് കുരിശുപള്ളിക്ക് എതിര്‍വശത്ത് കൊടുംവളവ് നിവര്ത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തയാറാക്കിയ പ്രോജക്ട് നടപ്പാക്കുന്നതിനായി കെഎസ് പുരം കൈതമറ്റം വീട്ടില്‍ ജോസ് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയതിനെത്തുടര്‍ന്നാണ് വളവ് നിവര്‍ത്തല്‍ പദ്ധതി നടപ്പാക്കാന്‍ സാഹചര്യമുണ്ടായത്. റോഡിന്റെ ഇരുവശത്തും സ്ഥലം വിട്ടുതന്ന് സമൂഹത്തിന് മികച്ച മാതൃക കാണിച്ച ജോസ് കൈതമറ്റത്തോടും കുടുംബാംഗങ്ങളോടും സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും നാടിനുവേണ്ടിയും മന്ത്രി മോന്‍സ് ജോസഫ് നന്ദി അറിയിച്ചു.
കെഎസ് പുരത്ത് വളവ് വളര്‍ത്തുന്ന ഇരുഭാഗത്തും സംരക്ഷണഭിത്തികെട്ടി റോഡ് സുരക്ഷിതമാക്കുന്നതാണ്. ടാറിനോടു ചേര്‍ന്നുള്ള ഭാഗത്ത് ടൈല്‍ വിരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. വളവ് നിവര്‍ത്തുന്നതിനായി സ്ഥലം വിട്ടുതരുന്ന ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി സംസാരിച്ചു ധാരണയുണ്ടാക്കാന്‍ നേതൃത്വപരമായ പങ്കുവഹിച്ചത് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടത്തിലാണ്. മുന്‍ കൈക്കാരനായ ജോസ് ജയിംസ് നിലപ്പന ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ സഹകരിച്ചു. കടുത്തുരുത്തി-പിറവം റോഡില്‍ വളവ് നിവര്‍ത്തുന്ന ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ചു മന്ത്രി മോന്‍സ് ജോസഫ് സ്ഥലം സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
District News
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാർ തീരദേശ റോഡിലെ ചിറപ്പുറം ഭാഗത്ത് റോഡ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പുഴയോരം കല്ലുകെട്ടി ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ മെയ് 19നാണ് ടാറിട്ട തീരദേശറോഡിലെ 150 മീറ്ററോളം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു പിളർന്നത്.
ഇതിൽ 35 മീറ്ററോളം റോഡ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്നു. വൈപ്രയാറിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് അപകട സ്ഥിതിയിലായതോടെ പഞ്ചായത്ത് ഭാരവണ്ടികൾ നിരോധിച്ചു. സ്കൂൾ വാഹനങ്ങൾ പോലും അപകടഭീഷണിയെത്തുടർന്ന് കടത്തിവിടുന്നില്ല. റോഡിന്റെ പല ഭാഗങ്ങളും ദിനംപ്രതി ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കി ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിച്ചില്ല. പുഴയോരം ഇടിയുന്നത് വർധിച്ചതോടെ പഞ്ചായത്ത് മുളകൾ നാട്ടി യാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിച്ചു.
റോഡ് പുഴയിലേക്ക് ഇടിഞ്ഞതോടെ റോഡരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകളും പുഴയിലേക്ക് പതിച്ചിരുന്നു. റോഡ് കല്ലുകെട്ടി സംരക്ഷിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കാനും നാട്ടുകാർ ഒരുങ്ങുകയാണ്. ഇടിഞ്ഞുതാഴ്ന്ന റോഡിന്റെ ഭാഗം കല്ലുകെട്ടി സംരക്ഷിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപകടമൊഴിവാക്കാൻ ഉടൻ നടപടി വേണം
വൈക്കപ്രയാർ നിവാസികൾ പുറം ലോകത്തേക്ക് എത്തുന്നതിന് ആശ്രയിക്കുന്ന പ്രധാന റോഡാണിത്. പുഴയുടെ ആഴമേറിയ ഭാഗത്തേക്കാണ് റോഡ് ഇടിഞ്ഞുതാണത്. മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലത്തെത്തി അപകട സ്ഥിതി ബോധ്യപ്പെട്ട് എസ്റ്റിമേറ്റടുത്തിട്ടും നടപടി ഉണ്ടായില്ല. പ്രശ്നത്തിന്റെ ഗൗരവം പഞ്ചായത്ത് ജലവിഭവ വകുപ്പ് മന്ത്രിയെയും ധരിപ്പിച്ചിരുന്നു. മൂന്ന് മാസമായി വാഹന ഗതാഗതം ഇവിടെ സുഗമമായി നടക്കാത്തതിനാൽ ജനജീവിതം ദുരിത പൂർണമാകുകയാണ്. അധികൃതർ അനുഭാവ പുർവം നടപടി സ്വീകരിക്കണം.
കെ.ജി.രാജു
പഞ്ചായത്ത് പ്രസിഡന്റ്
ഉദയനാപുരം
District News
പെരുവ: കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മൂര്‍ക്കാട്ടുപടി പൂവത്തിങ്കല്‍ മോഹനന് (63) പൊതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെ മുളക്കുളം പഞ്ചായത്ത് ഓഫീസ് മുന്‍വശത്തുവച്ചാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന കാര്‍ റോഡിന് വട്ടം തിരിക്കുന്നതിനിടെയില് പെരുവയില്നിന്നും വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ വട്ടം മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട മോഹനനെ ഓടിക്കൂടിയവര്‍ എടുത്ത് പൊതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. വെള്ളൂര്‍ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
District News
കടുത്തുരുത്തി: കീഴൂര്‍ റോഡ് പുനരുദ്ധാരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ഗതാഗത്തിരക്കേറിയ കടുത്തുരുത്തി-പിറവം റോഡിനെയും തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് നവീകരിക്കുന്നത്.
വെള്ളാശേരി-കൂത്താട്ടുകുളം റോഡില്‍ കടുത്തുരുത്തി എസ്വിഡി ജംഗ്ഷന് മുതല്‍ കീഴൂർ-പുളിഞ്ചോട് ജംഗ്ഷന് വരെ തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണികള്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവൃത്തി നടപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി റോഡ്സ് വിഭാഗം സബ് ഡിവിഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
റോഡ് പുനരുദ്ധാരണത്തിനും ടാറിംഗ് ജോലികള്‍ക്കുമായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. റോഡ് നവീകരണത്തിന്റെ പ്രാഥമിക ജോലികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നാളെ മുതല്‍ ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വെള്ളാശേരി-കൂത്താട്ടുകുളം റോഡ് ഭാവി കാലഘട്ടത്തില്‍ ബിഎം ആന്റ് ബിസി ഹൈടെക് ടാറിംഗ് നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
District News
ഉദയനാപുരം: അമൃതം ഫുഡ് നിർമാണം നടത്തുന്ന ഉദയനാപുരം കുടുംബശ്രീയുടെ യൂണിറ്റ് കടുത്ത പ്രതിസന്ധിയിൽ. ദേശീയ ന്യൂട്രീഷൻ വാരാചരണത്തിന്റെ ഭാഗമായി ന്യൂട്രീഷൻ ഫുഡായ അമൃതം വിതരണം ചെയ്യുന്ന യൂണിറ്റ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചപ്പോഴാണ് കുടുംബശ്രീ അംഗങ്ങൾ യൂണിറ്റ് നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്. ആറു വർഷമായി വൈക്കം, പള്ളം, ഏറ്റുമാനൂർ ബ്ലോക്കിലെ അങ്ക ണ വാടികൾക്ക് അമൃതം ഫുഡ് വിതരണം ചെയ്യുന്ന യൂണിറ്റിന്റെ പ്രവർത്തനമാണ് അവതാളത്തിലായത്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നാണ് സബ്സിഡി നിരക്കിൽ ഇവിടെ ഗോതമ്പ് കിട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഒരുമാസത്തിലധികമായി സബ് സിഡി നിരക്കിൽ ഗോതമ്പ് കിട്ടുന്നില്ല. ഇതോടെ പൊതുമാർക്കറ്റിൽനിന്ന് കൂടിയ വിലയ്ക്ക് ഗോതമ്പ് വാങ്ങേണ്ടിവന്ന താ ണ് പ്രതിസന്ധിക്ക് കാരണം. റെയ്ഡ് കോ വിതരണം ചെയ്യുന്ന പഞ്ചസാര, കടലപ്പരിപ്പ്, സോയാബീൻ, കപ്പലണ്ടി തുടങ്ങിയ സാധനങ്ങൾക്കും പൊതുവിപണിയിലെ വില കൊടുക്കണം.
12 വർഷമായി ഒരു കിലോ അമൃതം ഫുഡിന് സർക്കാർ നിശ്ചയിച്ചു നൽകുന്ന വില 70 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ 105രൂപ വരെ ഉത്പാദനച്ചെലവ് വരുന്നുണ്ടന്ന് കുടുംബശ്രീ യൂണിറ്റിലെ ഉത്പാദകരായ വനിതകൾ പറഞ്ഞു. ഇതോടെ യൂണിറ്റ് നടത്തിക്കൊണ്ടു പോകാനാവാത്ത സ്ഥിതിയിലാണെന്ന് കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ പറയുന്നു.
സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി വില വർധിപ്പിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ജനപ്രതിനിധികൾ മടങ്ങിയത്. പ്രസിഡന്റ് കെ.ജി. രാജുവിനൊപ്പം വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ കെ. ദീപേഷ്, പി.ഡി ജോർജ്, സൗമ്യാ സനീഷ് എന്നിവരും യൂണിറ്റ് സന്ദർശിച്ചു.
District News
ഉദയനാപുരം: ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് ഉദയനാപുരം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും പ്രഥമ അധ്യാപകരെ ആദരിച്ചു.
ഉദയനാപുരം പഞ്ചായത്തിൽ നടന്ന യോഗത്തിൽ വല്ലകം സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് വർഗീസ്, പ്രിൻസിപ്പൽ സുജമോൾ, ഉദയനാപുരം ഓളി സ്കൂളിലെ അനിതാ ഡി. നായർ, പടിഞ്ഞാറക്കര സ്കൂളിലെ പ്രമീളാദേവി, അക്കരപ്പാടം സ്കൂളിലെ ഇ.ആർ. നടേശൻ, ഇരുമ്പൂഴിക്കര സ്കൂളിലെ കെ.ദീപ, വൈക്കപ്രയാർ സ്കൂളിലെ ബി. ഉഷ , നേരേകടവ് സ്കൂളിലെ അഞ്ജലി രാമചന്ദ്രൻ , വാഴമന സ്കൂളിലെ സവിത കുഞ്ഞുമണി തുടങ്ങിയ പ്രഥമാധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജുവും മറ്റ് ഈ പ്രതിനിധികളും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
അധ്യാപക ദിനാചരണം
പെരുവ: അധ്യാപകര്‍ ജീവിതപാതയിലെ വഴിവെളിച്ചമാണെന്നും ഉറച്ച ബോധ്യങ്ങള്‍ നല്കുന്നവരാണെന്നും ജസ്റ്റിസ് രാമചന്ദ്രന് നായർ. സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളില്‍ നടത്തിയ അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് രാമചന്ദ്രന് നായർ. ഫാ. ജോണ്‍ എര്‍ണ്യാകുളത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ജോജു ജോസഫ്, ഷാജു വി. പോള്‍, വി.എ. തമ്പി, ഡോ. സെല്‍വി സേവ്യർ, ജാസ്മിന് ജേക്കബ്, സാലി കെ.മത്തായി എന്നിവര്‍ പ്രസംഗിച്ചു.
District News
ടിവിപുരം: വൈക്കം ലയൺസ് ക്ലബ് ടിവിപുരം പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബിന്റെ നയനം സഹസ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ടി വിപുരം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് കുമാർ യെസ് ടെക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീതുമോൾ സനീഷ്, പഞ്ചായത്ത് അംഗം വി.കെ. ശ്രീകുമാർ, ലയൺസ് റീജണൽ ചെയർമാൻ സുരേഷ്കുമാർ, സെക്രട്ടറി മാത്യു കെ. ജോസഫ് കോടാലിച്ചിറ, പ്രോജക്ട് ഡയറക്ടർ എൻ. സിദ്ധാർഥൻ, പി.എൻ. രാധാകൃഷ്ണൻനായർ, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിലെ ഡോ. സോഫിയ, അൻമരിയ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിലെ ഡോ. സോഫിയ ക്യാമ്പിന് നേതൃത്വം നൽകി.
പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമുള്ള നിർധന രോഗികൾക്ക് സൗജന്യമായും എപിൽ വിഭാഗക്കാർക്ക് കുറഞ്ഞ നിരക്കിലും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വേദനരഹിത ശസ്ത്രക്രിയ നടത്തുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് കുമാർ യെസ് ടെക്, സെക്രട്ടറി മാത്യു കെ . ജോസഫ് കോടാലിച്ചിറ എന്നിവർ പറഞ്ഞു.
District News
വെച്ചൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് മടവീഴ്ച ഉണ്ടായ മുണ്ടാർ കങ്ങഴ രണ്ട് (110), വട്ടമറ്റം പടിഞ്ഞാറെക്കരി, പോത്തൻമ്യാലി തുടങ്ങിയ പാടശേഖരങ്ങൾ കെ.ബിനിമോൻ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർമീണ എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിന് പരിഗണനയിലുള്ള കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പാടശേഖര കമ്മിറ്റികൾക്ക് എംഎൽഎയും കളക്ടറും ഉറപ്പുനൽകി.
District News
ചങ്ങനാശേരി: ക്രിസ്ത്യന്‍ എക്യു മെനിക്കല്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ മദര്‍ തെരേസ ജീവകാരുണ്യ പുരസ്കാരം സാമൂഹ്യപ്രവര്‍ത്തകനായ ബാബു കുട്ടന് ചിറയ്ക്ക് വിനു ജോബ് എംഎല്‍എ സമ്മാനിച്ചു.
എകക്യുമെനിക്കല് മൂവ്മെന്റ് രക്ഷാധികാരി ഫാ. ജോസഫ് തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ നെജിയ നൗഷാദ്, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈയിന്‍ വലിയപറമ്പില്‍, ജോസഫ് എം പുതുശേരി, വി.ജെ. ലാലി, അഡ്വ. പി. എസ് രഘുറാം, പി.എച്ച് നാസർ, കലയപുരം ജോസ്, ഫാ. ജോണ്സണ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
District News
നെയ്യാറ്റിന്‍കര : ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന് ഭിന്നശേഷി സൗഹൃദമല്ല. ഇക്കാര്യം പലതവണ പല സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരുവിധ പരിഹാരവും നടപ്പിലായില്ലായെന്നതും പരക്കെയുള്ള ആക്ഷേപം.
നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്റെ മുകള്‍നിലയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളിലേയ്ക്ക് വീല്‍ചെയറില്‍ വരുന്ന ഒരു ഗുണഭോക്താവിന് പരസഹായമില്ലാതെ മുകളിലേയ്ക്ക് കയറാനാകില്ല. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ കോവണി പടികളല്ലാതെ, ഭിന്നശേഷി സൗഹൃദമായ റാന്പ് ഒരിടത്തുമില്ലായെന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം. ഈ ബഹുനില മന്ദിരത്തിലാണ് ഭിന്നശേഷി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും റാന്‍പോ റെയിലോ നിര്മിച്ചിട്ടില്ലായെന്നത് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെന്നത് പകല്‍ പോലെ വ്യക്തം.
കെട്ടിടം നിര്‍മിച്ചിട്ട് കാലമേറെയായെന്നും അക്കാലത്ത് ഇതൊന്നും ഗൗരവമായി കണക്കായിരുന്നില്ലെന്നുമൊക്കെയുള്ള തീര്‍ത്തും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് പലപ്പോഴും ഉയരുന്നത്. അതേസമയം, പുതിയ കാലത്ത് ഭിന്നശേഷി സൗഹൃദമെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ റാന്‍പോ ലിഫ്റ്റോ എന്തുകൊണ്ട് സ്ഥാപിച്ചില്ലായെന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും മൗനമാണ് മറുപടി. സിവില്‍ സ്റ്റേഷനെക്കുറിച്ച് മറ്റു ധാരാളം ആക്ഷേപങ്ങളും പരാതികളും വ്യാപകമായുണ്ടെങ്കിലും തികച്ചും മാനുഷികമായ ഈ അടിസ്ഥാന ആവശ്യത്തോട് അധികൃതര്‍ മുഖം തിരക്കുകയാണ്.
വികസനസമിതിയിൽ അറിയിച്ചിട്ടും പരിഹാരമായില്ല
മിനി സിവില്‍ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിഷയം താലൂക്ക് വികസന സമിതിയില്‍ അറിയിച്ചതാണ്. എന്നാല്‍ ആവശ്യം പരിഹരിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കും മുകള്‍ നിലയിലെ ഓഫീസുകളില്‍ ഈ പടിക്കെട്ടുകള്‍ കയറി ചെല്ലാന്‍ പ്രയാസം അനുഭവപ്പെടുന്നു. സിവില്‍ സ്റ്റേഷനില്‍ ഏതെല്ലാം ഓഫീസുകളുണ്ടെന്നും അവ ഓരോന്നും ഈ ബഹുനില കെട്ടിടത്തില്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നുമൊക്കെയുള്ള സൂചനാ ബോര്‍ഡ് സ്ഥാപിക്കുന്നതും ഉചിതമാണ്.''
എന്‍.ആര്.സി നായര്‍
രക്ഷാധികാരി,
ഗാന്ധിമിത്രമണ്ഡലം.
നവീകരണം അത്യാവശ്യം
ദിവസവും നൂറു കണക്കിനു പേര് വന്നുപോകുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന് അടിയന്തരമായി നവീകരിക്കണം. റാന്പ്, റെയില്‍, ലിഫ്റ്റ് എന്നിവയിലേതെങ്കിലും സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ട പലരോടും പങ്കുവച്ചിട്ടുണ്ട്. നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. മിനി സിവില്‍ സ്റ്റേഷന് ആധുനികവത്കരിച്ച്, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സൗകര്യമെല്ലാം ഏര്‍പ്പെടുത്തേണ്ടതാണ്.
മഞ്ചത്തല സുരേഷ്
മുന്‍ കൗണ്‍സിലര്‍,
നെയ്യാറ്റിന്‍കര
നഗരസഭ.
District News
കഴക്കൂട്ടം : വധശ്രമം, ലഹരി വിൽപന ഉൾപ്പെടെ നിരവധി കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. കഠിനംകുളം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ വിപിൻ (എയ്സ് കണ്ണൻ- 26) ആണ് അറസ്റ്റിലായത്. കാറിൽ രാസ ലഹരിയുമായി സഞ്ചരിക്കുമ്പോൾ വിപിനെ കൊല്ലം എക്സൈസ് പാർട്ടി 33 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു കൊല്ലം ജയിലിൽ റിമാൻഡിൽ കഴിയവേയാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ഗുണ്ടാ ആക്രമണം, ലഹരി കച്ചവടം ഉൾപ്പെടെ 17 കേസുകളിൽ പ്രതിയാണ്
District News
നെടുമങ്ങാട്: ഹൈക്കോടതി അനുവദിച്ച അഡിഷണൽ ഡിസ്ട്രിക്ട് കോർട്ടിന് ആവശ്യമായ തസ്തിക അനുവദിക്കണമെന്നും പുതിയ കോടതി സമുച്ചയവും ജുഡീഷ്യൽ ഓഫീസർമാരുടെ ക്വാർട്ടേഴ്സും നിർമ്മിക്കുന്നതിലെ തടസങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെടുമങ്ങാട് ബാർ അസോസിയേഷൻ. കോടതി സമുച്ചയവും ഓഫീസർമാരുടെ ക്വാർട്ടേഴ്സും നിർമിക്കാൻ വിഐപി വളപ്പിൽ നിന്ന് സ്ഥലമെടുക്കാനുള്ള നീക്കം ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരിൽ ചിലർ തടസപ്പെടുത്തിയതിന് പിറകെയാണ് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചത്. വാമനപുരം ജലസേചന പദ്ധതി പുനരാരംഭിക്കുന്നതിനാൽ സ്ഥലം വിട്ടുകൊടുക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ബാർ അസോസിയേഷൻ പ്രസിഡന്റ് ് കോലിയക്കോട് മോഹൻകുമാർ, അഡ്വ.ഉവൈസ്ഖാൻ, അഡ്വ.ബി.ആർ.എം ഷഫീർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
District News
ബാലരാമപുരം :ബാലരാമപുരം നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കായിക മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാര ജേതാവ് കെ .എം. ബീനാമോൾ ഉദ്ഘാടനം കായികമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൾ ഡോ. സെബാസ്റ്റ്യൻ ടി. ജോസഫ് , ഫാ.ആന്റോ വടക്കേതിൽ , പി ടി എ പ്രസിഡന്റ് അനിൽകുമാർ , മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. നാല് ഹൗസുകളിലായിട്ടാണ് പ്രധാന മത്സരങ്ങൾ നടത്തപ്പെട്ടത് .
District News
നെടുമങ്ങാട്: ശമ്പളത്തിനായി വ്യാജ ഹാജർ ഷീറ്റ് നിർമിച്ച ഹോംഗാർഡിനെ നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര കൊങ്ങണം സ്വദേശി ഷിബു കുമാറി (46)നെ ആണ് അറസ്റ്റ് ചെയ്തത്.
ജില്ല ഫയർ ഓഫിസിൽ നിന്ന് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് ഹോംഗാർഡ് ആയി ജോലി ചെയ്യുകയായിരുന്നു ഷിബു കുമാർ. ജൂലൈ മാസത്തിൽ ഏഴ് ദിവസമാണ് ഷിബു കുമാർ ജോലി ചെയ്തത്. എന്നാൽ 21 ദിവസം ജോലി ചെയ്തതായി കാണിച്ചാണ് വ്യാജ ഹാജർ ഷീറ്റ് നിർമിച്ച് ജില്ല ഫയർ ഓഫിസിൽ ഹാജരാക്കിയത്.
സംശയം തോന്നിയ അധികൃതർ നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ അറിയിച്ചതോടെ ആണ് തിരിമറി നടത്തിയതായി അറിഞ്ഞത്.
District News
നേമം: നാല് വർഷമായി ഒളിവിൽ കഴിഞ്ഞ കൊലപാതകക്കേസ് പ്രതി പിടിയിൽ. 2015-ൽ കല്ലിയുരിൽ മദ്യപാനത്തിനിടെ റസൽ എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ഊക്കോട് സ്വദേശി ബൾബ് കണ്ണൻ എന്ന് വിളിക്കുന്ന പ്രദീപ് (55) ആണ് പിടിയിലായത്.
കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞ് വരവേ 2022-ൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന വിവരം സ്പെഷ്യൽ ബ്രഞ്ചിന് ലഭിച്ചതിനെ തുടർന്ന് നേമം പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
സെന്റ് തോമസ് എച്ച്എസ്എസ് അമ്പൂരി
അന്പൂരി: അധ്യാപകപക ദിനത്തോടനുബന്ധിച്ച് പൂർവാധ്യാപകരെ ആദരിച്ചു. ഫാ.ഫ്രാൻസിസ് കരുവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങ് തിരുവനന്തപുരം സൈബർ ഡിവിഷൻ ഡിവൈഎസ്പി ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശേരി, വാർഡ് മെമ്പർ ജോസ് മാത്യു പോളക്കൻ , പ്രിൻസിപ്പൽ സിസ്റ്റർ സൂസൻ എം.ജെ, പ്രധാനാധ്യാപിക എ.ജെ. അനുമോൾ എന്നിവർ പ്രസംഗിച്ചു. പൂർവാധ്യാപകരായ അംബ്രോസിസ് നൈനാൻ, സിസ്റ്റർ ടെസ്, ജോൺ നൈനാൻ, എം.എം ജോൺ, റോസമ്മ, സാൻറ്റി എന്നിവർ ഓർമകൾ പങ്കുവച്ചു. സ്റ്റാൻലി ജോൺ നന്ദി അർപ്പിച്ചു.
ഡിഫറന്റ് ആര്‍ട്ട് സെന്ററിൽ ഗുരുവന്ദനം
കഴക്കൂട്ടം: ഗുരുക്കന്മാരോടുള്ള സ്നേഹം കുറിച്ച് സ്വന്തമായി തയ്യാറാക്കിയ വര്‍ണ കാര്‍ഡുകള്‍ അധ്യാപക മരത്തില്‍ തൂക്കി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികള്‍. മാജിക് പ്ലാനറ്റിലെ ഫാന്റസിയയില് നടന്ന ആഘോഷ പരിപാടിയില്‍ ഗുരുവന്ദനം എന്ന പേരില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തവും സംഘഗാനവും അധ്യാപകര്‍ക്കുള്ള സമര്‍പ്പണമായി. ശ്രേഷ്ഠ മലയാള ഭാഷാ പുരസ്കാര ജേതാവും മുന്‍ കേരള കലാമണ്ഡലം ചെയര്‍മാനുമായ ഡോ. വി.ആര്. പ്രബോധചന്ദ്രന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലയിലൂടെ ജീവിതം കണ്ടെത്തുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികള്‍ തന്നെയാണ് യഥാര്‍ഥ ഗുരുക്കന്മാരെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ചെണ്ട വിദ്വാന് കലാമണ്ഡലം രാധാകൃഷ്ണന് മുഖ്യാതിഥിയായി. തുടര്‍ന്ന് സെന്ററിലെ അധ്യാപകരെ ആദരിച്ചു. ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സി.കെ.സുനില്‍ രാജ് നന്ദിയും പറഞ്ഞു.
രചന ഭാഷാപഠനകേന്ദ്രം
പാറശാല: രചന ഭാഷാപഠനകേന്ദ്രം പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്മ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പിഡ്ബ്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഹീബ ഉദ്ഘാടനം ചെയ്തു. പാലക്കാട് വിക്ടോറിയ കോളജ് മലയാള വിഭാഗം പ്രഫസര്‍ ഡോ.ജെ. കുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ മുതിര്‍ന്ന തലമുറയിലെ ഏഴ് അധ്യാപകരെ ആദരിച്ചു. സുമേഷ് കൃഷ്ണന് അധ്യാപക കവിത അവതരിപ്പിച്ചു തുടങ്ങിയ ചടങ്ങില്‍ രചന വേലപ്പന് നായര്‍ , അജിത്ത് പ്രഭ, ബി.ജയകുമാര്‍ എന്നിവര്‍ക്ക് ഗുരുപ്രണാമം സമര്‍പ്പിച്ചു. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് പ്രഫസര്‍ ഡോ.അജു കെ.നാരായണന്, ഭാഷ അനുഭവവും അധ്യാപനവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യാതിഥി ആയി. ഡോ. എം എ സിദ്ദിഖ് മോഡറേറ്റര്‍ ആയി രുന്നു. ഡോ. ബിജു ബാലകൃഷ്ണന് , സുരേഷ്വിട്ടിയറം തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ഉച്ചയ്ക്കു ശേഷം അനീഷ, ജോയ്മോന് എന്നിവരുടെ നേതൃത്വത്തില്‍ ജാനകിയമ്മ സ്മൃതി സംഗീതപരിപാടിയും നടന്നു. ചടങ്ങുകള്‍ക്ക് ഡോ. സി.വി.സുരേഷ് സ്വാഗതവും ഡോ. രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ
തിരുവനന്തപുരം: വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ അധ്യാപകദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ മുഖ്യപ്രഭാഷണം നടത്തി.വിഎസ്എസ്സി ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ബിജു.സി.തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ. ജോമോൻ അഗസ്റ്റിൻ സിഎംഐ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേഷ്, സ്കൂൾ ഹെഡ്ഗേൾ ആർ.വി.പാർവണ, സൗപർണിക ബോബൻ, അലോണ ഗിരീഷ്, ഇഷാൻ എസ്. ഖാലിദ് എന്നിവർ പങ്കെടുത്തു. അധ്യാപികമാരായ നിഷിമോൾ, ലക്ഷ്മി. എസ്.കാവിൽ, എം.എസ്.അശ്വതി, ആർ.എസ്.ബിന്ദു, വർഷ അനൂപ് എന്നിവർ നേതൃത്വം നൽകി.
ജി.കാർത്തികേയൻ സ്മാരക സ്കൂൾ
നെടുമങ്ങാട് : വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂർവാധ്യാപകരെ ആദരിച്ചു. സ്കൂളിലെ മുൻ അധ്യാപകരായ ഡോ.എൽ.സുദർശൻ, എൻഎസ്എസ് സംസ്ഥാന അസിസ്റ്റന്റ് പ്രോജക്ട് കോ ഓർഡിനേറ്റർ ജി. സുനിൽ, മുഖ്യാതിഥി ഡോ. ജി.വി ഹരി, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന കെ.എൻ.ജ്യോതിലക്ഷ്മി എന്നിവരെയാണ് ആദരിച്ചത്.പിടിഎ പ്രസിഡന്റ് വി. ചന്ദ്രശേഖരൻ, പിടിഎ വൈസ് പ്രസിഡന്റ് വി.സുരേഷ്, വിഎച്ച്എസ് ഇ പ്രിൻസിപ്പൽ ആർ.ജയശ്രീ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.ജയശങ്കർ അധ്യാപകരായ എസ്.ആരോമൽ പങ്കെടുത്തു.
District News
തിരുവനന്തപുരം: നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയറ്ററുകളിൽ ടിക്കറ്റിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതിനെതിരെശക്തമായ ഇടപെടൽ നടത്തുമെന്ന് മേയർ വി.വി രാജേഷ്.
വിഷയത്തിൽ സിനിമ കാണാനെത്തുന്നവർക്ക് വ്യാപക പരാതിയാണുളത്. വില നിശ്ചയിക്കുന്നതിൽ കോർപറേഷന് ഇടപെടൽ നടത്താൻ കഴിയില്ല. എന്നാൽ പരിമിതി ചൂണ്ടിക്കാട്ടി വെറുതെയിരിക്കാൻ തയാറല്ലെന്നും തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപറേഷന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അതിനു മുന്നോടിയായി തിയറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്നും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണ സാധനങ്ങളുടെ അമിതവിലയ്ക്ക് പുറമേ, തിരക്കേറിയ സമയങ്ങളിൽ അപ്രതീക്ഷിതമായി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി. മാൾ ഓഫ് ട്രാവൻകൂറിൽ സിനിമ കാണാൻ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത ഒരു കുടുംബത്തിന് ഏഴു ടിക്കറ്റുകൾക്കായി 6048.98 രൂപ ഈടാക്കി. ചാരിക്കിടക്കാൻ കഴിയുന്ന പ്രീമിയം സീറ്റാണെന്ന് കരുതിയാണ് അവർ ഈ തുക അടച്ചത്. എന്നാൽ തിയറ്ററിലെത്തിയപ്പോഴാണ് 250 രൂപയുടെ സാധാരണ സീറ്റാണ് ലഭിച്ചതെന്ന് മനസിലായത്. വഞ്ചിക്കപ്പെട്ട കുടുംബം തിയറ്റർ അധികൃതരെ സമീപിച്ചപ്പോൾ ഓണ്‍ലൈനിൽ ടിക്കറ്റ് വിൽക്കുന്നത് കന്പനിയാണ്, തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള ധിക്കാരപരമായ പ്രതികരണമാണ് നടത്തിയത്. സിനിമ കാണാനെത്തിയ ഒരു പ്രമുഖ നിർമാതാവിന് പോപ്പ്കോണിനായി മാത്രം 499 രൂപ നൽകേണ്ടിവന്നു. 250 രൂപയുടെ ടിക്കറ്റെടുത്ത് സിനിമ കാണുന്ന ഒരാൾക്ക് 500 രൂപയോളം ഭക്ഷണത്തിനായി ചെലവഴിക്കേണ്ടïഗതികേടാണെന്നും മേയർ പറഞ്ഞു.
തിയറ്ററുകളിലെ ടിക്കറ്റിന്റെയും ഭക്ഷണ സാധനങ്ങളുടെയും നിരക്കിൽ നേരിട്ട് ഇടപെടാൻ കോർപറേഷന് നിയമപരമായ അധികാരമില്ല. എങ്കിലും, താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾക്ക് ലൈസൻസ് നൽകുന്നത്. സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായ പാർക്കിംഗ് സൗകര്യം, കൃത്യമായ ശുചിത്വവും മാലിന്യ നിർമ്മാർജനവും, സുരക്ഷാ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന ലൈസൻസുകൾ തുടങ്ങിയവ കോർപറേഷന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തിയറ്റർ ഉടമകൾക്ക് പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണമാണ് വേണ്ടത്. സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഭക്ഷണസാധനങ്ങളുടെ വില ക്രമീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ജനങ്ങളെയും സിനിമാപ്രേമികളെയും ചൂഷണം ചെയ്യുന്ന ഈ പ്രവണതയ്ക്കെതിരെ ചർച്ചയിലൂടെ ഒരു ധാരണയിലെത്തുകയാണ് കോർപറേഷന്റെ ലക്ഷ്യമെന്നും വിഷയത്തിൽ ലീഗൽ മെട്രോളജി വകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
District News
തിരുവനന്തപുരം: മാർബിൾ ലോഡ് കയറ്റിവന്ന ലോറിയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പാങ്ങോട് പൊലിസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടിന് രാത്രി പത്തോടെ ഗ്രാനൈറ്റ് കയറ്റിവന്ന വാഹനത്തെ പിൻതുടർന്നെത്തി ഡ്രൈവറെ ആക്രമിച്ച വിഷ്ണു, നൗഫൽ, അഖിൽ എന്നിവരെയാണ് പാങ്ങോട്് പൊലിസ് അറസ്റ്റ് ചെയ്്തത്.
പ്രതികൾ കൈവശം കരുതിയ സ്റ്റന്പ് ഉപയോഗിച്ച് ലോറിയുടെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് ഡ്രൈവർ, പ്രതീഷ്, ബിനു എന്നിവരെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ജില്ലാ പൊലിസ് മേധാവി പ്രശാന്തൻ കാണിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സിഐ ജയകൃഷ്ണൻ, പാങ്ങോട് എച്എച്ച്ഒ നാദിർഷാൻ, എഎസ്്ഐ പ്രിജു, പൊലിസ് ഉദ്യോഗസ്ഥരായ അൽ അമീൻ, അനീഷ്, ബിനേഷ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
District News
വിഴിഞ്ഞം: വെങ്ങാനൂരിൽ തീപിടിച്ച കാറിനുള്ളിൽ വെന്തുമരിച്ചത് കോട്ടയം തൊള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. പക്ഷെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടം ഏറ്റുവാങ്ങാനായി ബന്ധുക്കൾ ഇന്നലെയും എത്തിയില്ല.
പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്ത ശേഷം എത്താമെന്ന് വീട്ടുകാർ അറിയിച്ചതായി വിഴിഞ്ഞം പൊലിസ് പറയുന്നു. ഡിഎൻഎ ഫലം വരുന്നതിന് മുൻപ് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിരുന്നു. ഡിക്ലറേഷൻ എഴുതി വാങ്ങിയ ശേഷംമൃതദേഹം കൈമാറാൻ രണ്ട് ദിവസം മുൻപ് പൊലിസ് സമ്മതിച്ചെങ്കിലും അന്നും ഏറ്റുവാങ്ങാൻ ആരുമെത്തിയിരുന്നില്ല.
മരണത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നെങ്കിലും വീട്ടിൽ നിന്ന് പിണങ്ങി കാറുമായി ഇറങ്ങിയ റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥനായ ടൈറ്റസ് കുര്യന്റെ മരണം ആത്മഹത്യ ആകാമെന്നാണ് അധികൃതർ കരുതുന്നത്. സ്റ്റിയറിംഗിന് താഴെ നിന്ന് പെട്രോളിന്റെ അംശം ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ 31 ന് തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ടൈറ്റസ് കുര്യൻ ഓടിചിരുന്ന ആഡംബരകാർ വെങ്ങാനൂർ അയ്യൻകാളി സ്മാരക സ്കൂളിന് സമീപം വിഴിഞ്ഞം പള്ളിച്ചൽ റോഡിൽ കത്തിയമർന്നത്. നാട്ടുകാർ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ തീഗോളമായി മാറിയ കാറിനുള്ളിൽ അകപ്പെട്ട ടൈറ്റസ് കുര്യൻ തിരിച്ചറിയാൻ പറ്റാത്ത വിധം ചാരമായി മാറിയിരുന്നു.
സംഭവ ദിവസം ബന്ധുക്കൾ എത്തി ചില സൂചനകളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ മൃതദേഹാവശിഷ്ടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
District News
ചങ്ങനാശേരി: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചെങ്കില്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആര്‍ച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അധ്യാപകദിനത്തില്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
വിദ്യാഭ്യാസരംഗം സ്വതന്ത്രവത്കരിക്കാൻ നിരന്തരപോരാട്ടം നടത്തിയ ദാര്ശികനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നിലപാടുകളില്‍ നങ്കൂരമിട്ട് പ്രവര്‍ത്തിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദര്‍ശനങ്ങള്‍ കേരള സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കുട്ടനാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി എന്നും നിലകൊള്ളുകയും ശബ്ദിക്കുകയും ചെയ്ത വലിയ മനുഷ്യ സ്നേഹിയാണ് മാര്‍ പവ്വത്തിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ് മാര്‍ തോമസ് പാടിയത്ത് ആമുഖ പ്രഭാഷണം നടത്തി. ഫൗണ്ടേഷന് സെക്രട്ടറി ഡോ. പി.ജെ. തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. റൂബിള്‍ രാജ്, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഫാ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, ഫാ.ഡോ. ടോം കൈനിക്കര എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ടോണി തോമസ്, സുപ്രീംകോടതി അഭിഭാഷകന് പി.ഐ. ജോസ്, ഡോ. അമൃത് ജി. കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള സ്കൂള്‍, കോളജ് പ്രധാനാധ്യാപകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കഴക്കൂട്ടം: അനധികൃത മദ്യക്കച്ചവടം നടത്തുന്നതിനെതിരെ പരാതി നൽകാൻ ശ്രമിച്ചതിലുള്ള വിരോധത്താൽ യുവാവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കഴക്കൂട്ടം പൊലിസ് കേസെടുത്തു.
മേനംകുളം സ്വദേശിയായ സുമേഷിനാണ് (35) മർദ്ദനമേറ്റത്. സംഭവത്തിൽ പള്ളിനട സ്വദേശി മനു, കണ്ടാലറിയാവുന്ന മറ്റൊരു വ്യക്തി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 22-ന് രാത്രി 11 മണിയോടെ കഴക്കൂട്ടത്തെ എ എം തട്ടുകടയ്ക്ക് മുന്നിൽ വെച്ചായിരുന്നു സംഭവം. പ്രതികളുടെ സുഹൃ ത്തിന്റെ വ്യാജ മദ്യക്കച്ചവടം നിരുത്സാഹപ്പെടുത്താനും എക്സൈസിനെ അറിയിക്കാനും ശ്രമിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
District News
കഴക്കൂട്ടം : കണിയാപുരം മസ്താൻ മുക്കിന് സമീപം കണിയാപുരം ചിറ്റാറ്റുമുക്ക് റോഡിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജേഷ്ഠനെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചു. ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് സംഭവം.
ജേഷ്ഠൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ മനപ്പൂർവം ഇടിച്ചു കയറ്റുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു. സ്കൂട്ടറിൽ നിന്ന് വീണ ജേഷ്ഠനെ സമീപത്തു കിടന്ന മരത്തടി ഉപയോഗിച്ച് മർദിച്ചു. തുടർന്ന് കല്ലെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ ചേർന്ന് തടയുകയായിരുന്നു.
സംഭവം കണ്ടു നിന്ന ചിലർ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് മംഗലപുരം പൊലിസ് സ്ഥലത്തെത്തിയത്. അനുജൻ മംഗലപുരം പൊലിസ് കസ്റ്റഡിയിലാണ്. കേസ് കഠിനംകുളം പൊലിസിന് കൈമാറുമെന്ന് മംഗലപുരം പൊലിസ് പറഞ്ഞു.
District News
തിരുവനന്തപുരം: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സേവനങ്ങള്‍ ചെയ്ത ലോകമറിയുന്ന നടന് പ്രേംനസീറിന് കേരള തലസ്ഥാനത്ത് അര്‍ഹമായ സ്ഥാനം നല്കുന്നതില് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പരിഗണന നല്‍കാത്തത് ദുഃഖകരമാണെന്നും അനന്തപുരിയില്‍ ആ മഹാനടന്റെ പേരില്‍ എന്തെങ്കിലും നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പ്രേംനസീര്‍ സുഹൃത് സമിതിയുടെ ഓണാഘോഷമായ ചിങ്ങപ്പുലരി ഉല്‍ഘാടനം ചെയ്യുകയായിരുന്നു ഭാഗ്യലക്ഷ്മി. സാംസ്കാരിക യോഗം ഉദ്ഘാടനം ഗായകന് ജി.വേണുഗോപാലും ഓണ സന്ദേശ പ്രഖ്യാപനം നടന് എം.ആര്.ഗോപകുമാറും നിര്‍വഹിച്ചു.
ഗാനാലാപന രംഗത്ത് 51 വര്‍ഷം പൂര്‍ത്തിയാക്കിയ ഗായിക രാധികാ നായര്‍ക്ക് പ്രേം നസീര്‍ പുരസ്ക്കാരം ഗായകന് ജി.ശ്രീറാം സമര്‍പ്പിച്ചു. ഗായകന് പന്തളം ബാലന്, ശ്രീലത നമ്പൂതിരി , ഏയ്ഞ്ചല്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ , ഹരി സര്‍ഗം എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഗാനരചയിതാവ് ടൈറ്റസ് ആറ്റിങ്ങല്‍, ശരത് , മോഹന്‍ പൂക്കട , ഗോപകുമാര്‍ ചരുവിള എന്നിവരെ ആദരിച്ചു. ഏകലവ്യാ ആശ്രമ മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ , ചാരിറ്റി വില്ലേജ് ചെയര്മാന് ഉവൈസ് അമാനി നദ് വി, ലൂഥറന്‍ സഭ ബിഷപ്പ് റെവ.റോബിന്സണ്ഡേവിഡ് എന്നിവര്‍ ഓണ സ്നേഹ കേക്ക് മുറിച്ച് പരസ്പരം കൈമാറി.
സബീര്‍ തിരുമല, കലാപ്രേമി ബഷീര്‍, അജയ് തുണ്ടത്തില്‍, മണക്കാട് നസീര്‍ , തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്, സുഗത , എം.എച്ച്. സുലൈമാന്‍, ഷംസുന്നീസ, അനിത, റാഹില , അലോഷ്യസ് പെരേര, സമീര്‍ കെ. തങ്ങള്‍,ഡോ.ഗീതാ ഷാനവാസ്, ഷാജത്ത്, സൈനുല്‍ അബ്ദീന്,ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവര്‍ സംബന്ധിച്ചു.
ഓണ സദ്യയും കലാവിരുന്നും കായിക മേളയും നടന്നു.
District News
പാറശാല: സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിന്നും ദീര്‍ഘ നാളെത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ ബിന്ദു ആര്. നായര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. ഉദ്ഘാടനം ആര്‍എംഒ ഡോ. ജെയിന് നിര്‍വഹിച്ചു. ഡോ. ദീപ നായര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഡോ. മീനു, ഡോ. അനുരഞ്ച്, ഡോ. ധര്‍മരാജ്,ഡോ. ആശ, വിനോദ് കുമാര്‍, ഡോ.രജിത ദേവി, ഡോ. നീതു, ഡോ. ടീനു, എല്‍. എസ്.ശ്രീജ കുമാരി, സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി, പിആര്‍ഒ വിപിന്‍ , ട്രഷറര്‍ കവിത കെ. ജോയ് വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
District News
അയർക്കുന്നം: അയർക്കുന്നം ബസ് സ്റ്റാൻഡിനു നടുവിലുള്ള വലിയ കുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. കുഴികൾ അടയ്ക്കണമെന്നും സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നുമുള്ള യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം ഇനിയും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.
സ്റ്റാൻഡിനകത്തേക്ക് ബസുകൾ കയറുന്ന ഭാഗത്ത് രണ്ടിടത്തായാണ് വലിയ കുഴികൾ.ഒരു വർഷം മുന്‍പ് കുഴികൾ അടച്ചെങ്കിലും ഇപ്പോൾ വീണ്ടും പഴയപടിയാണ്. ഏറെ ഇടുങ്ങിയ സ്റ്റാൻഡിനുള്ളിൽ മഴക്കാലത്ത് ദുരിതം ഇരട്ടിയാണ് .
സ്റ്റാൻഡിനു വെളിയിൽ ബസ് ഇറങ്ങുന്ന ഭാഗത്തും കുഴികളുണ്ട്. ബസുകൾ സ്റ്റാൻഡിനകത്തേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ യാത്രക്കാരുടെ നടുവൊടിയുകയാണ്. പല തവണ കുഴികളിൽ ചാടി ബസുകളുടെ പ്ലെയിറ്റുകൾ ഉൾപ്പെടെ ഒടിയുകയും തകരാറുകൾ സംഭവിക്കുകയും ചെയ്യാറുണ്ട്.
അനധികൃത പാർക്കിംഗും നിയന്ത്രിക്കണം
സ്റ്റാൻഡിലെ അനധികൃത പാർക്കിംഗും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില വ്യക്തികൾ തങ്ങളുടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടത്താവളമായി ബസ് സ്റ്റാൻഡിനെ കരുതിയിരിക്കു കയാണ്. അനധികൃത പാർക്കിംഗ് മൂലം ബസുകൾക്ക് സ്റ്റാൻഡിൽ തിരിക്കാനായി ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ട്. സ്റ്റാൻഡിനുള്ളിൽ ഇതുമൂലം ഗതാ ഗതക്കുരുക്കുഉണ്ടാകുന്നു.
നടപടി വേണം
പതിവു യാത്രക്കാരിയാണ്. ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ കുഴികൾ പ്ര ശ്നമാണ്. ബസ് കുഴിയിൽ ചാടുന്പോൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. കുഴി അടയ്ക്കാൻ അടിയന്തര നടപടിയെടുക്കണം
-ജയശ്രീ , കൊങ്ങാണ്ടൂർ (യാത്രക്കാരി)
വളരെയേറെ ബുദ്ധിമുട്ട്
സ്റ്റാൻഡിനുള്ളിലെ കുഴികൾ മൂലം ബസുകൾ പ്രവേശിക്കാനും ഇറങ്ങാനും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. അനധികൃത പാർക്കിംഗും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
-പ്രസാദ് (ബസ് ജീവനക്കാരൻ)
District News
മണർകാട്: പ്രതിസന്ധികളിലും പരാജയങ്ങളിലും തളർന്നുപോകാതെ, സ്വന്തം ബുദ്ധിയിൽ മാത്രം ആശ്രയിക്കാതെ ദൈവീക വഴികളിലേക്ക് ജീവിതത്തെ തിരിച്ചുവിടാൻ വിശ്വാസികൾ തയാറാകണമെന്ന് യാക്കോബായ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മാർ അപ്രേം.
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിനമായ ഇന്നലെ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഫാ. റോയി ജോർജ് കട്ടച്ചിറ എന്നിവർ വചനസന്ദേശം നൽകി.
മണർകാട് കത്തീഡ്രലിൽ ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന - പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമികത്വത്തിൽ. രാവിലെ 11.30ന് മധ്യാഹ്ന പ്രാർഥന. ഉച്ചയ്ക്ക് 12ന് റാസയ്ക്കുള്ള മുത്തുക്കുട വിതരണം. ഉച്ചകഴിഞ്ഞ് രണ്ടിന് റാസ.
District News
മാന്നാനം: കോട്ടയം സംസ്കൃതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മാന്നാനം കെഇ സ്കൂളിൽ അധ്യാപക ദിനാചരണവും കർമശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടത്തി.
ഫ്രാൻസിസ് ജോർജ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ടി.വി. സോണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ 23 അധ്യാപകരെ ആദരിച്ചു.
കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, കോർപറേറ്റ് മാനേജർ ഫാ.ലൂക്കാ ചാവറ സിഎംഐ, ഡോ. റോസമ്മ സോണി, വി.എസ്. ചന്ദ്രശേഖരൻ നായർ, റോസ് ജോസ് നെടിയകാല, പ്രഫ.ഷാജി ജോസഫ്, ജോസഫ് താനമാവുങ്കൽ, ബിബിൻ പി. ബേബി, പ്രദീപ് മാത്യു, ശശിധരൻ പാറമ്പുഴ എന്നിവർ പ്രസംഗിച്ചു.
അധ്യാപകർക്ക് ചെടികൾ
സമ്മാനിച്ച് വിദ്യാർഥികൾ
അതിരമ്പുഴ: അധ്യാപകർക്ക് ചെടികൾ സമ്മാനിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു.
സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ തങ്ങൾ നട്ടുവളർത്തിയ ചെടികളാണ് അധ്യാപകർക്ക് സമ്മാനമായി കൈമാറിയത്. അറിവും മൂല്യങ്ങളും നൽകി വിദ്യാർഥികളെ വളർത്തുന്ന അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകൃതി സംരക്ഷണ സന്ദേശവുമായി ചേർത്തിണക്കിയ പരിപാടി അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഹൃദ്യമായി.
അധ്യാപക ദിനാചരണം
കൂരോപ്പട :ദേശീയ അധ്യാപക ദിനാചരണം കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കൂരോപ്പട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ടി.ജി. മോഹനൻ, ഉമാ ലാൽ, എം.പി അന്ത്രയോസ്, ടി.എം ജോർജ്, ജയമോൾ ജോൺസൺ, പി. ഗോപകുമാർ വെള്ളമറ്റം, എം.സി ജോണിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ ജിഎൽപിഎസിലെ പ്രധാനാധ്യാപിക ടി.ജി സുനിതകുമാരിയെ ആദരിച്ചു.
District News
കോട്ടയം: സമൂഹത്തിന്റെ എല്ലാനന്മകള്‍ക്കും മുന്നില്‍നിന്ന വ്യക്തിത്വമാണ് ജസ്റ്റിസ് കെ.ടി. തോമസെന്ന് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വൈഎംസിഎ കോട്ടയം സബ് റീജിയണ്‍ സംഘടിപ്പിച്ച ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ വേദന എന്താണെന്ന് മനസിലാക്കി നിയമക്കുരുക്കില്‍പ്പെട്ട സാധാരണക്കാരെ സംരക്ഷിച്ച വ്യക്തിത്വംകൂടിയാണ് കെ.ടി. തോമസെന്ന് വൈഎംസിഎ ദേശീയപ്രസിഡന്റ് ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു.
സബ് റീജിയന് ചെയര്മാന് റോയി പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അനുഗ്രഹപ്രഭാഷണം നടത്തി. കേരള റീജിയൻ ചെയര്മാന് പ്രഫ. അലക്സ് തോമസ്, ദേശീയ പ്രോപ്പര്‍ട്ടീസ് കമ്മിറ്റി ചെയര്മാന് പ്രഫ. ജോയ് സി. ജോര്‍ജ്, ജോ ഇലഞ്ഞിമൂട്ടില്‍, അനൂപ് സി. ജോണ്‍, സബ് റീജിയന് ജനറല്‍ കണ്‍വീനര്‍ കുര്യാക്കോസ് തോമസ്, ജൂലി അനില്‍, പ്രഫ.ഡോ. രാജന് ജോര്‍ജ് പണിക്കര്‍ തുടങ്ങിയവർ സംസാരിച്ചു.