ആർസിബിക്ക് എട്ട് വിക്കറ്റ് ജയം
ആർസിബിക്ക് എട്ട് വിക്കറ്റ് ജയം
Wednesday, October 21, 2020 11:33 PM IST
അ​​​​ബു​​​​ദാ​​​​ബി: ആ​​​​ദ്യ ര​​​​ണ്ട് ഓ​​​​വ​​​​ർ മെ​​​​യ്ഡ​​​​ൻ എ​​​​റി​​​​ഞ്ഞ് മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് പി​​​​ഴു​​​​ത മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജി​​​​ന്‍റെ അ​​​​ദ്ഭു​​​​ത സ്പെ​​​​ല്ലി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ൽ കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​നെ​​​​തി​​​​രേ റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന് എ​ട്ട് വി​ക്ക​റ്റി​ന്‍റെ ഏ​ക​പ​ക്ഷീ​യ ജ​യം. ടോ​​​​സ് ജ​​​​യി​​​​ച്ച് ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സ് 20 ഓ​​​​വ​​​​റി​​​​ൽ എ​​​​ട്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 84ൽ ​​​​ഒ​​​​തു​​​​ങ്ങി. 13.3 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 85 റ​ൺ​സ് നേ​ടി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ജ​യം സ്വ​ന്ത​മാ​ക്കി.

നാ​​​​ല് ഓ​​​​വ​​​​റി​​​​ൽ എ​​​​ട്ട് റ​​​​ണ്‍​സി​​​​ന് മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ സി​​​​റാ​​​​ജി​​​​നൊ​​​​പ്പം യു​​​​സ് വേ​​​​ന്ദ്ര ചാ​​​​ഹ​​​​ൽ (4-0-15-2), വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ സു​​​​ന്ദ​​​​ർ (4-1-14-1), ക്രി​​​​സ് മോ​​​​റി​​​​സ് (4-1-16-0) എ​​​​ന്നി​​​​വ​​​​രും റ​​​​ണ്‍ വ​​​​ഴ​​​​ങ്ങാ​​​​ൻ പി​​​​ശു​​​​ക്ക് കാ​​​​ണി​​​​ച്ച​​​​ത് കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യെ നാ​​​​ണ​​​​ക്കേ​​​​ടി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു. മുഹമ്മദ് സിറാജ് ആണ് മാൻ ഓഫ് ദ മാച്ച്.

85 റ​ൺ​സ് എ​ന്ന തീ​രെ​ച്ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് ച​ലി​പ്പി​ച്ച റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (17 പ​ന്തി​ൽ 25), ആ​രോ​ൺ ഫി​ഞ്ച് (21 പ​ന്തി​ൽ 16) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഗു​ർ​കീ​ര​ത് സിം​ഗ് (21), വി​രാ​ട് കോ​ഹ്‌​ലി (18) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സ് ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ടോം ​​​​ബാ​​​​ൻ​​​​ട​​​​ണ്‍ (10), ഓ​​​​യി​​​​ൻ മോ​​​​ർ​​​​ഗ​​​​ൻ (34 പ​​​​ന്തി​​​​ൽ 30), കു​​​​ൽ​​​​ദീ​​​​പ് യാ​​​​ദ​​​​വ് (19 പ​​​​ന്തി​​​​ൽ 12), ലോ​​​​ക്കി ഫെ​​​​ർ​​​​ഗൂ​​​​സ​​​​ണ്‍ (16 പ​​​​ന്തി​​​​ൽ 19) എ​​​​ന്നി​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു ര​​​​ണ്ട​​​​ക്കം ക​​​​ണ്ട​​​​ത്.



വി​​​​മ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ നാ​​​​വ​​​​ട​​​​ങ്ങി!

മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ് ആ​​​​ണോ പ​​​​ന്തെ​​​​റി​​​​യു​​​​ന്ന​​​​ത്... എ​​​​ന്നാ​​​​ൽ റ​​​​ണ്ണൊ​​​​ഴു​​​​കും... ചെ​​​​ണ്ട​​​​യാ​​​​ണ് ചെ​​​​ണ്ട... ഇ​​​​തൊ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ് എ​​​​ന്ന പേ​​​​സ് ബൗ​​​​ള​​​​ർക്ക് ഇ​​​​ന്ന​​​​ലെ​​​​വ​​​​രെ​​​​യു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. എ​​​​ന്നാ​​​​ൽ, കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ദ്ഭു​​​​ത ബൗ​​​​ളിം​​​​ഗു​​​​മാ​​​​യി സി​​​​റാ​​​​ജ് ക​​​​ളം​​​​നി​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ പി​​​​റ​​​​ന്ന​​​​ത് ച​​​​രി​​​​ത്രം.

ത​​​​ന്‍റെ മൂ​​​​ന്നാം പ​​​​ന്തി​​​​ൽ രാ​​​​ഹു​​​​ൽ ത്രി​​​​പാ​​​​ഠി​​​​യെ (1) പുറത്താക്കി. അടു​​​​ത്ത പ​​​​ന്തി​​​​ൽ നി​​​​തീ​​​​ഷ് റാ​​​​ണ​​​​യെ (0) ക്ലീ​​​​ൻ ബൗ​​​​ൾ​​​​ഡ്. അ​​​​ടു​​​​ത്ത ഓ​​​​വ​​​​റി​​​​ൽ ടോം ​​​​ബാ​​​​ൻ​​​​ട​​​​ണെ കൂ​​​​ടി മ​​​​ട​​​​ക്കി. അ​​​​തോ​​​​ടെ 2-2-0-3 എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സി​​​​റാ​​​​ജി​​​​ന്‍റെ സ്പെ​​​​ൽ. ഐ​​​​പി​​​​എ​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ര​​​​ണ്ട് മെ​​​​യ്ഡ​​​​ൻ ഓ​​​​വ​​​​ർ എ​​​​റി​​​​യു​​​​ന്ന ആ​​​​ദ്യ ബൗ​​​​ള​​​​റെ​​​​ന്ന നേ​​​​ട്ട​​​​മാ​​​​ണ് സി​​​​റാ​​​​ജ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 4-2-8-3 എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സി​​​​റാ​​​​ജി​​​​ന്‍റെ ബൗ​​​​ളിം​​​​ഗ് പ്ര​​ക​​ട​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.