ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ
Tuesday, November 30, 2021 1:44 AM IST
കാ​​​​ണ്‍​പു​​​​ർ: അ​​​​ഞ്ചാം ദി​​​​വ​​​​സ​​​​ത്തെ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ​​​​വ​​​​രെ ആ​​​​വേ​​​​ശ നി​​​​റ​​​​ച്ച ഇ​​​​ന്ത്യ-​​​​ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ഒ​​​​ന്നാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റ് സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ. കി​​​​വീ​​​​സ് വാ​​​​ല​​​​റ്റ​​​​ത്തി​​​​ന്‍റെ പാ​​​​റ​​​​പോ​​​​ലെ ഉ​​​​റ​​​​ച്ച ശ​​​​ക്ത​​​​മാ​​​​യ ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പാ​​​​ണ് ഇ​​​​ന്ത്യ​​​​യെ ജ​​​​യ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​ക്കു ജ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത് ഒ​​​​രു വി​​​​ക്ക​​​​റ്റ്. എ​​​​ന്നാ​​​​ൽ, പ​​​​ത്താം വി​​​​ക്ക​​​​റ്റി​​​​ൽ ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന അ​​​​ജാ​​​​സ് പ​​​​ട്ടേ​​​​ൽ-​​​​ര​​​​ചി​​​​ൻ ര​​​​വീ​​​​ന്ദ്ര കൂ​​​​ട്ടു​​​​കെ​​​​ട്ട് പൊ​​​​ളി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യു​​​​ടെ​​​​യും അ​​​​ശ്വി​​​​ന്‍റെ​​​​യും അ​​​​ക്സ​​​​ർ പ​​​​ട്ടേ​​​​ലി​​​​ന്‍റെ​​​​യും സ്പി​​​​ൻ ബൗ​​​​ളിം​​​​ഗി​​​​നു ര​​​​ചി​​​​നും അ​​​​ജാ​​​​സും പ്ര​​​​തി​​​​രോ​​​​ധ​​​​ക്കോ​​​​ട്ട ​​കെ​​​​ട്ടി. ഒ​​​​ടു​​​​വി​​​​ൽ അ​​​​ത്യ​​​​ന്തം ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ തോ​​​​ൽ​​​​വി​​​​യു​​​​ടെ വ​​​​ക്കി​​​​ൽ​​നി​​​​ന്നു ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് സ​​​​മ​​​​നി​​​​ല പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി.

രചിൻ-അജാസ്

ഒ​​​​ന്പ​​​​താ​​​​മ​​​​നാ​​​​യി ടിം ​​​​സൗ​​​​ത്തി പു​​​​റ​​​​ത്താ​​​​യ​​​​ത് 90-ാം ഓ​​​​വ​​​​റി​​​​ലാ​​​​ണ്. അ​​​​തി​​​​നു​​​​ശേ​​​​ഷം വി​​​​ജ​​​​യം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഇ​​​​ന്ത്യ​​​​ൻ സ്പി​​​​ൻ ത്ര​​​​യം 52 പ​​​​ന്തു​​​​ക​​​​ൾ എ​​​​റി​​​​ഞ്ഞു. പ​​​​ക്ഷേ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ അ​​​​ജാ​​​​സും ര​​​​ചി​​​​നും ആ ​​​​പ​​​​ന്തു​​​​ക​​​​ൾ സ​​​​ധൈ​​​​ര്യം നേ​​​​രി​​​​ട്ടു. 23 പ​​​​ന്തു​​​​ക​​​​ൾ നേ​​​​രി​​​​ട്ട് ര​​​​ണ്ട് റ​​​​ണ്‍​സോ​​​​ടെ അ​​​​ജാ​​​​സും 91 പ​​​​ന്തി​​​​ൽ 18 റ​​​​ണ്‍​സോ​​​​ടെ ര​​​​ചി​​​​നും പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നു. ര​​​​ണ്ട് ഇ​​​​ന്നിം​​​​ഗ്സി​​​​ലു​​​​മാ​​​​യി ആ​​​​ർ. അ​​​​ശ്വി​​​​നും അ​​​​ക്സ​​​​ർ പ​​​​ട്ടേ​​​​ലും ആ​​​​റു വി​​​​ക്ക​​​​റ്റ് വീ​​​​ത​​​​വും ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റും വീ​​​​ഴ്ത്തി.

വെ​​​​ളി​​​​ച്ച​​​​ക്കു​​​​റ​​​​വു മൂ​​​​ലം അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സ​​​​ത്തെ മ​​​​ത്സ​​​​രം 12 മി​​​​നി​​​​റ്റ് നേ​​​​ര​​​​ത്തെ നി​​​​ർ​​​​ത്തേ​​​​ണ്ടി​​​​വ​​​​ന്ന​​​​തും ഇ​​​​ന്ത്യ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സ​​​​ത്തെ ക​​​​ളി നി​​​​ർ​​​​ത്തു​​​​ന്പോ​​​​ൾ കി​​​​വീ​​​​സ് ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റി​​​​ന് 165 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. 284 റ​​​​ണ്‍​സാ​​​​യി​​​​രു​​​​ന്നു കി​​​​വീ​​​​സി​​​​നു ജ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്.

താരം ശ്രേയസ്

ര​​​​ണ്ട് ഇ​​​​ന്നിം​​​​ഗ്സി​​​​ലും മി​​​​ക​​​​ച്ച ബാ​​​​റ്റിം​​​​ഗ് കാ​​​​ഴ്ച​​​​വ​​​​ച്ച ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ര​​​​ങ്ങേ​​​​റ്റ​​​​താ​​​​രം ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​രാ​​ണു ക​​​​ളി​​​​യി​​​​ലെ താ​​​​രം. ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 105 റ​​​​ണ്‍​സും ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 65 റ​​​​ണ്‍​സും താ​​​​രം നേ​​​​ടി. ര​​​​ണ്ട് ഇ​​​​ന്നിം​​​​ഗ്സി​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ടെ സ്കോ​​​​റിം​​​​ഗി​​​​നു ശ​​​​ക്തി പ​​​​ക​​​​ർ​​​​ന്ന​​​​ത് അ​​​​യ്യ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

വിജയപ്രതീക്ഷ

ഒ​​​​രു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ നാ​​​​ല് റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ഞ്ചാം ദി​​​​നം ബാ​​​​റ്റിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ച കി​​​​വീ​​​​സി​​​​ന് ടോം ​​​​ലാ​​​​ഥ​​​​വും നൈ​​റ്റ്‌​​വാ​​​​ച്ച്മാ​​​​ൻ വി​​​​ൽ സോ​​​​മ​​​​ർ​​​​വി​​​​ലും ചേ​​​​ർ​​​​ന്ന് സ​​​​മ​​​​നി​​​​ല പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ ന​​​​ല്കി​​​​യ തു​​​​ട​​​​ക്കം ന​​​​ൽ​​​​കി.

ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു പി​​​​രി​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ ഈ ​​​​കൂ​​​​ട്ടു​​​​കെ​​​​ട്ടു പൊ​​​​ളി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ പ​​​​ന്തി​​​​ൽ​​ത്ത​​​​ന്നെ സോ​​​​മ​​​​ർ​​​​വി​​​​ൽ പു​​​​റ​​​​ത്താ​​​​യി. 36 റ​​​​ണ്‍​സെ​​​​ടു​​​​ത്ത താ​​​​ര​​​​ത്തെ ഉ​​​​മേ​​​​ഷ് യാ​​​​ദ​​​​വ് ശു​​​​ഭ്മാ​​​​ൻ ഗി​​​​ല്ലി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ച്ചു.


76 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​ണു ര​​​​ണ്ടാം വി​​​​ക്ക​​​​റ്റ് സഖ്യത്തി​​​​ൽ പി​​​​റ​​​​ന്ന​​​​ത്. കെ​​​​യ​​​​്ൻ വി​​​​ല്യം​​​​സ​​​​ണും ലാ​​​​ഥ​​​​വും ചേ​​​​ർ​​​​ന്നു ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പു തു​​​​ട​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ലാ​​​​ഥം അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി. എ​​​​ന്നാ​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​ശേ​​​​ഷം ലാ​​​​ഥ​​​​ത്തി​​​​ന് അ​​​​ധി​​​​ക​​​​നേ​​​​രം പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​യി​​​​ല്ല. 146 പ​​​​ന്തു​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് 52 റ​​​​ണ്‍​സെ​​​​ടു​​​​ത്ത ലാ​​​​ഥ​​​​ത്തി​​​​ന്‍റെ വി​​​​ക്ക​​​​റ്റ് അ​​​​ശ്വി​​​​ൻ പി​​​​ഴു​​തു. ഇ​​​​തോ​​​​ടെ കി​​​​വീ​​​​സ് പ​​​​ത​​​​റി.

റോ​​​​സ് ടെ​​യ്‌​​ല​​ർ​​​​ക്കും അ​​​​ധി​​​​കം ആ​​​​യു​​​​സു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 24 പ​​​​ന്തി​​​​ൽ ര​​​​ണ്ടു റ​​​​ണ്‍​സെ​​​​ടു​​​​ത്ത ടെ​​യ്‌​​ല​​റെ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ വി​​​​ക്ക​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​രു​​​​ക്കി. പി​​​​ന്നാ​​​​ലെ ഹെ​​​​ൻ​​​​റി നി​​​​ക്കോ​​​​ൾ​​​​സും ക്രീ​​​​സ് വി​​​​ട്ടു. അ​​​​ടു​​​​ത്ത​​​​ത് കെ​​​​യ്ൻ വി​​ല്യം​​​​സ​​​​ണി​​​​ന്‍റെ ഊ​​​​ഴ​​​​മാ​​​​യി​​​​രു​​​​ന്നു. 112 പ​​​​ന്ത് നേ​​​​രി​​​​ട്ട് 24 റ​​​​ണ്‍​സോ​​​​ടെ പ്ര​​​​തി​​​​രോ​​​​ധി​​​​ച്ചു നി​​​​ന്ന വി​​ല്യം​​​​സ​​​​ണെ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ വി​​​​ക്ക​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​രു​​​​ക്കി.

ഇ​​​​തോ​​​​ടെ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ആ​​​​റു വി​​​​ക്ക​​​​റ്റി​​​​ന് 128 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി. ഇ​​​​ന്ത്യ​​​​ക്കു വി​​​​ജ​​​​യ​​​​പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു. കു​​​​റ​​​​ച്ചു​​​​നേ​​​​ര​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം ടോം ​​​​ബ്ല​​​​ൻ​​​​ഡ​​​​ലും കെ​​​​യ്ൽ ജെ​​​​മി​​​​സ​​​​ണും വീ​​​​ണ​​​​തോ​​​​ടെ ഇ​​​​ന്ത്യ ജ​​​​യ​​​​ത്തോ​​​​ട് അ​​​​ടു​​​​ത്തു. എ​​​​ട്ടു പ​​​​ന്തി​​​​ൽ നാ​​​​ലു റ​​​​ണ്‍​സെ​​​​ടു​​​​ത്ത ടിം ​​​​സൗ​​​​ത്തി​​​​യെ ജ​​​​ഡേ​​​​ജ തി​​​​രി​​​​ച്ച​​​​യ​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ത്യ ഏ​​​​ക​​​​ദേ​​​​ശം ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ചെറുത്തുനിൽപ്പ്

അ​​​​ര​​​​ങ്ങേ​​​​റ്റ​​​​താ​​​​രം ര​​​​ചി​​​​ൻ അ​​​​ജാ​​​​സി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്നു​​​​ള്ള ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പു മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ​​​​ വ​​​​രെ​​​​നീ​​​​ണ്ടു. ബാ​​​​റ്റ്സ്മാ​​ന്മാ​​​​ർ​​​​ക്കു ചു​​​​റ്റും ഫീ​​​​ൽ​​​​ഡ​​​​ർ​​​​മാ​​​​രെ നി​​​​ർ​​​​ത്തി ക്യാ​​​​പ്റ്റ​​​​ൻ അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​നെ സ​​​​മ്മ​​​​ർ​​​​ദം തീ​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും ഇ​​​​രു​​​​വ​​​​രും ഒ​​​​രു പ​​​​ഴു​​​​തും ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ല്ല.

സ്കോർബോർഡ്

ഇ​​​​ന്ത്യ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ്: 345,
ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സ്: 234/7
ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ്: 296

ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സ് ബാറ്റിംഗ്

ലാ​​​​ഥം ബി ​​​​അ​​​​ശ്വി​​​​ൻ 52, വി​​​​ൽ യം​​​​ഗ് എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു ബി ​​​​അ​​​​ശ്വി​​​​ൻ 2, സോ​​​​മ​​​​ർ​​​​വി​​​​ൽ സി ​​​​ഗി​​​​ൽ ബി ​​​​യാ​​​​ദ​​​​വ് 36, വി​​​​ല്യം​​​​സ​​​​ണ്‍ എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു ബി ​​​​ജ​​​​ഡേ​​​​ജ 24, ടെ​​​​യ്‌​​ല​​ർ എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു ബി ​​​​ജ​​​​ഡേ​​​​ജ 2, നി​​​​ക്കോ​​​​ള​​​​സ് എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു ബി ​​​​പ​​​​ട്ടേ​​​​ൽ 1, ബ്ല​​​​ൻ​​​​ഡെ​​​​ൽ ബി ​​​​അ​​​​ശ്വി​​​​ൻ 2, ര​​​​ചി​​​​ൻ ര​​​​വീ​​​​ന്ദ്ര നോ​​​​ട്ടൗ​​​​ട്ട് 18, ജെ​​​​മി​​​​സ​​​​ണ്‍ എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു ബി ​​​​ജ​​​​ഡേ​​​​ജ 5, സൗ​​​​ത്തി എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു ബി ​​​​ജ​​​​ഡേ​​​​ജ 4, അ​​​​ജാ​​​​സ് പ​​​​ട്ടേ​​​​ൽ നോ​​​​ട്ടൗ​​​​ട്ട് 2, എ​​​​ക്സ്ട്രാ​​​​സ് 17. ആ​​​​കെ 98 ഓ​​​​വ​​​​റി​​​​ൽ 165/9.

ബൗ​​​​ളിം​​​​ഗ്

അ​​​​ശ്വി​​​​ൻ 30-12-35-3, അ​​​​ക്ഷ​​​​ർ പ​​​​ട്ടേ​​​​ൽ 21-12-23-1, ഉ​​​​മേ​​​​ഷ് യാ​​​​ദ​​​​വ് 12-2-34-1, ഇ​​​​ഷാ​​​​ന്ത് ശ​​​​ർ​​​​മ 7-1-20-0, ജ​​​​ഡേ​​​​ജ 28-10-40-4

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.