ഓൺലൈൻ ടാക്സി ഡ്രൈവർമാർ ജൂൺ ഒന്പതിന് പണിമുടക്കും
Friday, May 30, 2025 1:40 AM IST
ആലുവ: ഓൺലൈൻ ടാക്സി കമ്പനികളുടെ കമ്മീഷൻ വർധനയിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ ഒന്പതിന് സംസ്ഥാന വ്യാപകമായി പണിമുടക്കും.
രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെയാണ് പണിമുടക്ക്. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ഓൺലൈൻ ടാക്സി കമ്മ്യൂണിറ്റി പ്രസിഡന്റ് വി.എസ്. അൻസാർ, സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.