പ്ലസ് വണ്‍ ക്ലാസുകൾ 18ന് തുടങ്ങും
Friday, May 30, 2025 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന് നടക്കും.
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തീകരിച്ച ശേഷം ജൂണ്‍ 18ന് ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 10നും മൂന്നാം അലോട്ട്മെന്റ് 16നും പ്രസിദ്ധീകരിക്കും.
ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ആകെ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,16,000 സീറ്റുകളാണുള്ളത്. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അണ്-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 4,42,012 ഹയർ സെക്കൻഡറി സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂണ്‍ മൂന്നിന് രാവിലെ 10 മുതൽ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ നേടാം.