രാഹുൽ ഗാന്ധിക്കു ജാമ്യം
Saturday, July 13, 2019 12:52 AM IST
അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു ജാമ്യം. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നല്കിയ കേസിലാണു രാഹുലിനു ജാമ്യം ലഭിച്ചത്.
നോട്ട് നിരോധനത്തിനു പിന്നാലെ 745.59 കോടി രൂപയുടെ നിരോധിച്ച കറൻസി കൈമാറിയതിൽ ബാങ്ക് അഴിമതി നടത്തിയെന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്കും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയ്ക്കുമെതിരേ ബാങ്ക് അപകീർത്തി കേസ് നല്കിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ ബാങ്കിന്റെ ഡയറക്ടർമാരിലൊരാളാണ്. പൊതുവേദിയിൽ ആശയയുദ്ധം നടത്താൻ അവസരം നല്കുന്നതിന് ആർഎസ്എസിലെയും ബിജെപിയിലെയും എതിരാളികൾക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. ഇന്നലെ രാവിലെയാണു രാഹുൽ അഹമ്മദാബാദിലെത്തിയത്.