മധ്യനിര സീറ്റുകൾ ഒഴിച്ചിടണമെന്നു വിമാന കന്പനികൾക്കു നിർദേശം
മധ്യനിര സീറ്റുകൾ ഒഴിച്ചിടണമെന്നു വിമാന കന്പനികൾക്കു നിർദേശം
Monday, June 1, 2020 11:59 PM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ലെ മ​ധ്യ സീ​റ്റു​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​ച്ചി​ട​ണ​മെ​ന്നു വി​മാ​ന ക​ന്പ​നി​ക​ളോ​ട് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ). ന​ടു​വി​ലു​ള്ള സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ഫെ​യ്സ് മാ​സ്കി​നും ഷീ​ൽ​ഡി​നും പു​റ​മേ കേ​ന്ദ്ര ടെ​ക്സ്റ്റ​യി​ൽസ് മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച റാ​പ്പ് എ​റൗ​ണ്ട് ഗൗ​ണ്‍ കൂ​ടി ന​ൽ​ക​ണ​മെ​ന്നും ഡി​ജി​സി​എ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ങ്ങ​ളി​ലെ ന​ടു​വി​ലു​ള്ള സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ട​ണ​മെ​ന്നും ക​ഴി​ഞ്ഞ ആ​ഴ്ച സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​ത് സാ​മൂ​ഹി​ക ബോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, വി​മാ​ന ക​ന്പ​നി​ക​ളു​ടെ ആ​രോ​ഗ്യ​ത്തേ​ക്കാ​ൾ പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​മാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​ജി​സി​എ​യു​ടെ ന​ട​പ​ടി.


അ​തേ​സ​മ​യം, ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ങ്കി​ൽ ന​ടു​വി​ലെ സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​മെ​ന്നും ഡി​ജി​സി​എ​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ൽ മ​തി​യാ​യ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി മ​ധ്യ​ഭാ​ഗ​ത്തെ സീ​റ്റി​ൽ യാ​ത്ര അ​നു​വ​ദി​ക്കാം. കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽസ് മ​ന്ത്രാ​ല​യം അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ പ്ര​കാ​രം ശ​രീ​രം മു​ഴു​വ​ൻ മൂ​ടു​ന്ന വി​ധ​ത്തി​ലു​ള്ള വ​സ്ത്രം നി​ർ​ബ​ന്ധ​മാ​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.