അവസാന മൂന്നു ഘട്ട തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തില്ല
Saturday, April 17, 2021 12:53 AM IST
കോൽക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ അവസാന മൂന്നു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന നിർദേശം തെരഞ്ഞടുപ്പ് കമ്മീഷൻ തള്ളി.
ഇക്കാര്യം ചർച്ച ചെയ്യാനായി ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, തെരഞ്ഞെടുപ്പ് മുൻ നിശ്ചയപ്രകാരം നടത്തണമെന്നായിരുന്നു ബിജെപിയും ഇടത്-കോൺഗ്രസ് സഖ്യവും ആവശ്യപ്പെട്ടത്.
പോളിംഗ് സ്റ്റേഷനുകളില്‍ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നും സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചു.ഏപ്രിൽ, 22, 26, 29 തീയതികളിലായാണു ബംഗാളിലെ അവസാന മൂന്നു ഘട്ട തെരഞ്ഞെടുപ്പ്.