ഡെൽറ്റ പ്ലസ്; കൊറോണ വൈറസ് പുതിയ വകഭേദം കണ്ടെത്തി
Tuesday, June 15, 2021 1:16 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് രോ​​​​ഗ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ സാ​​​​ർ​​​​സ് കോ​​​​വ്- 2 വൈ​​​​റ​​സി​​ന്‍റെ പു​​​​തി​​​​യ വ​​​​ക​​​​ഭേ​​​​ദം ഡെ​​​​ൽ​​​​റ്റ പ്ല​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​വൈ.1 ക​​​​ണ്ടെ​​​​ത്തി. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ബി.1.617.2 ​​​​വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​നു ചെ​​​​റി​​​​യ മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ച​​​​താ​​ണു ഡെ​​​​ൽ​​​​റ്റ പ്ല​​​​സ്. പു​​​​തി​​​​യ വൈ​​​​റ​​​​സി​​​​നെ ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും എ​​​​ത്ര​​​​ത്തോ​​​​ളം അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.