ഒരു കോടിയുടെ ഹെറോയിനുമായി മൂന്ന് ആസാം റൈഫിൾസ് ജവാന്മാർ പിടിയിൽ
Saturday, October 23, 2021 12:21 AM IST
ദിബ്രുഗഡ്: ആസാമിൽ ഒരു കോടി രൂപയുടെ ഹെറോയിനുമായി മൂന്ന് ആസാം റൈഫിൾസ് ജവാന്മാരെയും ഒരു നാട്ടുകാരനെയും പോലീസ് പിടികൂടി. മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജോകായി റിസർവ് വനമേഖലയിൽ പോലീസ് ചെക്പോസ്റ്റ് സ്ഥാപിച്ചിരുന്നു.
ഇവിടെനിന്നാണു നാൽവർ സംഘത്തെ പിടികൂടിയതെന്നു ദിബ്രുഗഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് ബിതുൽ ചേതിയ പറഞ്ഞു. രണ്ടു വാഹനങ്ങളും പണവും പോലീസ് പിടിച്ചെടുത്തു. ആസാം റൈഫിൾസിന്റെ ദിമാപുർ ട്രാൻസിറ്റ് ക്യാന്പിലുള്ളവരാണു പിടിയിലായ ജവാന്മാർ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.