വിദ്വേഷപ്രചാരണം: ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്
വിദ്വേഷപ്രചാരണം: ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്
Saturday, October 23, 2021 12:21 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷപ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ ട്വി​റ്റ​ർ ഇ​ന്ത്യ മേ​ധാ​വി​യോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ യു​പി പോ​ലീ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

മു​ൻ ട്വി​റ്റ​ർ ഇ​ന്ത്യ മേ​ധാ​വി മ​നീ​ഷ് മ​ഹേ​ശ്വ​രി​യും യു​പി പോ​ലീ​സും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി.​ ര​മ​ണ, ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഹി​മാ കോ​ഹ്‌​ലി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേതാ​ണ് ന​ട​പ​ടി. കേ​ന്ദ്ര സ​ർ​ക്കാ​രും ട്വി​റ്റ​റും ത​മ്മി​ലു​ള്ള വ​ഴ​ക്കി​നി​ടെ മ​നീ​ഷ് മ​ഹേ​ശ്വ​രി​യെ ട്വി​റ്റ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് സ്ഥ​ലംമാ​റ്റു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.