ലഷ്കർ ബന്ധം: മുംബൈയിൽ ഒരാൾ പിടിയിൽ
Wednesday, May 25, 2022 2:18 AM IST
മുംബൈ: പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ പൂന സ്വദേശി ജുനൈദിനെ ആന്റി ടെററിസം സ്ക്വാഡ് പിടികൂടി. സമൂഹമാധ്യമങ്ങൾ വഴിയാണ് ജുനൈദ് ഭീകരസംഘടനയുമായി വിവരങ്ങൾ കൈമാറിയിരുന്നത്.