പവൻ ഖേരയുടെ ജാമ്യം 17 വരെ നീട്ടി
Saturday, March 4, 2023 12:25 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന കേസിൽ കോണ്ഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി ഈമാസം 17 വരെ നീട്ടി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കേസ് ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോൾത്തന്നെ ഹോളി അവധിക്കുശേഷം ഈമാസം 17ന് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇടക്കാല ജാമ്യം അതുവരെ തുടരും.
പവൻ ഖേരയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്ന ആസാം സർക്കാരിന്റെ സത്യവാങ്മൂലം ഫയൽ ചെയ്തോയെന്ന് ചീഫ് ജസ്റ്റീസ് ആരാഞ്ഞു. സുപ്രീംകോടതി രജിസ്ട്രി വഴി ഫയൽ ചെയ്തിട്ടുണ്ടെന്നായിരുന്നു ആസാമിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്. എന്നാൽ, തങ്ങളുടെ പക്കൽ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് കേസ് വീണ്ടും 17ന് പരിഗണിക്കാമെന്ന് വ്യക്തമാക്കി.