കോൺഗ്രസ് എംപി രവ്നീത് സിംഗ് ബിട്ടു ബിജെപിയിൽ
Wednesday, March 27, 2024 12:46 AM IST
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് എംപി രവ്നീത് സിംഗ് ബിട്ടു ബിജെപിയിൽ ചേർന്നു. ലുധിയാനയിലെ എംപിയാണ് ഇദ്ദേഹം. മൂന്നു തവണ ലോക്സഭാംഗമായി. ഖലിസ്ഥാൻ ഭീകരാൽ വധിക്കപ്പെട്ട മുൻ പഞ്ചാബ് മുഖ്യമനത്രി ബീയാന്ത് സിംഗിന്റെ പൗത്രനാണു ബിട്ടു.