ഹസൻ ഇന്ത്യയുടെ മരുമകൻ
Wednesday, August 21, 2019 10:54 PM IST
ദുബായ്: ഷുഐബ് മാലിക്കിനു പിന്നാലെ മറ്റൊരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരംകൂടി ഇന്ത്യയുടെ മരുമകനായി. പാക് പേസ് ബൗളർ ഹസൻ അലിയാണ് ഹരിയാന സ്വദേശിയായ ഷാമിയ അർസൂവിനെ വിവാഹം ചെയ്തത്. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകൾ.
ഇംഗ്ലണ്ടിൽനിന്ന് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ ഇരുപത്താറുകാരിയായ ഷാമിയ, എമിറേറ്റ്സ് എയർലൈൻസിൽ ഫ്ളൈറ്റ് ജീവനക്കാരിയാണ്. പാക്കിസ്ഥാനിലെ ബഹാവുദ്ദീൻ സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരനായ ഹസൻ അലി. 2016ലാണ് ഹസൻ അലി പാക് ടീമിൽ അരങ്ങേറിയത്.
ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന നാലാമത് പാക് ക്രിക്കറ്ററാണ് ഹസൻ അലി. സഹീർ അബ്ബാസ്, മൊഹ്സിൻ ഖാൻ, ഷുഐബ് മാലിക്ക് എന്നിവരാണ് നേരത്തെയുള്ളവർ.
.