വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് : ഏ​​ക​​പ​​ക്ഷീ​​യം വി​​ൻ​​ഡീ​​സ്
വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് : ഏ​​ക​​പ​​ക്ഷീ​​യം വി​​ൻ​​ഡീ​​സ്
Sunday, February 23, 2020 12:01 AM IST
പെ​​ർ​​ത്ത്: വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. ലോ​​ക​​ക​​പ്പി​​ലെ ക​​ന്നി​​ക്കാ​​രാ​​യ താ​​യ്‌​ല​​ൻ​​ഡി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് വി​​ൻ​​ഡീ​​സ് കീ​​ഴ​​ട​​ക്കി. സ്കോ​​ർ: താ​​യ്‌​ല​​ൻ​​ഡ് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​തി​​ന് 78. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 16.4 ഓ​​വ​​റി​​ൽ മൂ​​ന്നി​​ന് 80.

ടോ​​സ് ജ​​യി​​ച്ച് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത താ​​യ്‌​ല​‌​ൻ​​ഡി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട് പേ​​ർ​​ക്കു​​ മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം കാ​​ണാ​​നാ​​യ​​ത്. 48 പ​​ന്തി​​ൽ 33 റ​​ണ്‍​സ് നേ​​ടി​​യ കൊ​​ൻ​​ച​​റോ​​ൻ​​ക​​യാ​​ണ് താ​​യ് ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ന​​രു​​വേ​​മോ​​ൾ ചാ​​യ് വ​​യ് 25 പ​​ന്തി​​ൽ 13 റ​​ണ്‍​സ് നേ​​ടി. മൂ​​ന്ന് ഓ​​വ​​റി​​ൽ 13 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വി​​ൻ​​ഡീ​​സ് ക്യാ​​പ്റ്റ​​ൻ സ്റ്റെ​ഫാ​​നി ടെ​​യ്‌​ല​​റാ​​ണ് താ​​യ്‌​ല​​ൻ​​ഡി​​നെ ചു​​രു​​ട്ടി​​ക്കെ​​ട്ടാ​​ൻ ചു​​ക്കാ​​ൻ പി​​ടി​​ച്ച​​ത്. 37 പ​​ന്തി​​ൽ 26 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ടെ​​യ്‌​ല​​ർ ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​ത്തോ​​ടെ വി​​ൻ​​ഡീ​​സി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ടെ​​യ്‌​ല​​റാ​​ണ് ക​​ളി​​യി​​ലെ താ​​രം. 27 പ​​ന്തി​​ൽ 25 റ​​ണ്‍​സു​​മാ​​യി ഷെ​​മ​​യ്ൻ കാം​​ബ​​ൽ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.


ലങ്ക കടന്ന് കിവിപ്പട

പെ​​ർ​​ത്ത്: ഗ്രൂ​​പ്പ് എ​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ഏ​​ഴ് വി​​ക്ക​​റ്റി​​ന് ശ്രീ​​ല​​ങ്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ശ്രീ​​ല​​ങ്ക 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 127 റ​​ണ്‍​സ് നേ​​ടി. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ന്യൂ​​സി​​ല​​ൻ​​ഡ് 17.4 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 131 റ​​ണ്‍​സ് അ​​ടി​​ച്ച് ജ​​യം സ്വ​​ന്ത​​മാ​​ക്കി. നാ​​ല് ഓ​​വ​​റി​​ൽ 16 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ഹെ​​യ്‌​ലി ജെ​​ൻ​​സെ​​ൻ ആ​​ണ് ക​​ളി​​യി​​ലെ താ​​രം.
ല​​ങ്ക​​യ്ക്കാ​​യി ക്യാ​​പ്റ്റ​​ൻ ചാ​​മ​​രി അ​​ട്ട​​പ്പ​​ട്ടു (41), ഹ​​ർ​​ഷി​​ത മ​​ടാ​​വി (27 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി. ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ക്യാ​​പ്റ്റ​​ൻ സോ​​ഫി ഡി​​വൈ​​ൻ (75 നോ​​ട്ടൗ​​ട്ട്), മാ​​ഡി ഗ്രീ​​ൻ (29) എ​​ന്നി​​വ​​ർ മി​​ക​​വ് പു​​ല​​ർ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.