എല്ലാം മാറ്റിമറിച്ചത് നൂറ്റാണ്ടിന്റെ പന്ത്: വോൺ
Saturday, May 16, 2020 12:21 AM IST
സിഡ്നി: നൂറ്റാണ്ടിന്റെ പന്ത് എറിഞ്ഞതിനുശേഷം തന്റെ ജീവിതം മാറിമറിഞ്ഞതായി ഓസ്ട്രേലിയൻ ലെഗ്സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍. ആ പന്ത് വിപരീതഫലമാണ് തന്റെ ജീവിതത്തിലുണ്ടാക്കിയത്. അതോടെ താൻ മാധ്യമങ്ങൾക്ക് നിരന്തരം വേട്ടയാടാനുള്ള ഒരു വ്യക്തിയായി.
അത് സംഭവിക്കുന്പോൾ (നൂറ്റാണ്ടിന്റെ പന്ത്) എനിക്ക് 23 വയസാണ്. അതിനു ശേഷം ലണ്ടനിൽ വിൻഡ്മിൽ പബ്ബിൽ പോയത് ഓർക്കുന്നു. പബ്ബിൽ നിന്ന് പുറത്തേക്ക് വരുന്പോൾ ഏതാണ്ട് 2530 ഫൊട്ടോഗ്രഫർമാർ എന്റെ ചിത്രം പകർത്തി. ഇത് നുണയല്ല. പിറ്റേന്ന് പത്രങ്ങളിൽ ‘ഷെയ്ൻ വോണ്‍ പബ്ബിൽ’ എന്നതായിരുന്നു പ്രധാന വാർത്ത -വോണ്‍ പറഞ്ഞു. തന്നെക്കുറിച്ച് അസത്യങ്ങളും അർധസത്യങ്ങളുമാണ് മാധ്യമങ്ങൾ പറഞ്ഞിരുന്നതെന്നും വോണ്‍ കൂട്ടിച്ചേർത്തു.