കാൽപ്പന്തിന്റെ ആവേശത്തിൽ ജർമനിയും
Sunday, May 17, 2020 11:17 PM IST
മ്യൂണിക്ക്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ആരംഭിച്ചതിനുശേഷം കായിക പ്രവർത്തനത്തിലേക്ക് മടങ്ങിവന്ന ആദ്യത്തെ പ്രധാന യൂറോപ്യൻ ലീഗായി ജർമനിയുടെ ബുണ്ട സ് ലിഗ ശനിയാഴ്ച പുനരാരംഭിച്ചത് ജർമനിക്ക് ഉത്തേജകമായി.
കാണികളുടെ അഭാവത്തിൽ, കളിക്കാരും പരിശീലകരും പരസ്പരം ആക്രോശിക്കുകയും കാണികളുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കുകയും ചെയ്തു.
ആറ് ഗെയിമുകളാണ് നടന്നത്. ബോറുസിയ ഡോർട്മുണ്ട ് 4:0ന് ഷാൽക്കെയെ തോൽപ്പിച്ചു.
പുതിയ പ്രോട്ടോക്കോളുകളനുസരിച്ച് ടീമുകൾ നിരവധി ബസുകളിൽ എത്തിച്ചേരുന്നതിനാൽ അവർക്ക് സ്റ്റേഡിയത്തിലേക്കുള്ള യാത്രയിൽ സാമൂഹികമായി അകലം പാലിക്കാൻ കഴിയും. കളിക്കാരും സ്റ്റാഫും ആഴ്ച മുഴുവൻ ഹോട്ടലുകളിൽ ക്വാറന്റൈൻ നടത്തുകയും കൊറോണ വൈറസിനായി പതിവായി പരിശോധന നടത്തുകയും ചെയ്തിരുന്നു.
സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ ഫെയ്സ്മാസ്കുകൾ ധരിച്ചിരുന്നു, മാധ്യമങ്ങൾ ഉൾപ്പെടെ പങ്കെടുത്ത മറ്റ് ആളുകൾ അവരുടെ താപനില പരിശോധിക്കുകയും വേദികളിൽ ജനക്കൂട്ടം കൂടിവരാതിരിക്കാൻ പോലീസ് പട്രോളിംഗ് നടത്തുകയും ചെയ്തു. കളിക്കാർ പരസ്പരം ഹസ്തദാനം നടത്തുന്നതിനു പകരം കൈയ് റിസ്റ്റുകൾ തമ്മിൽ മുട്ടിച്ചാണ് സൗഹൃദം പുതുക്കിയതും അഭിവാദ്യം ചെയ്തതും. കളിക്ക് മുന്‍പും പകുതിസമയത്തും ബോൾ ബോയ്സ് ഫുട്ബോൾ അണുവിമുക്തമാക്കിയിരുന്നു.