മെസിക്കു കളിക്കാം
Friday, September 11, 2020 11:59 PM IST
ബുവേനോസ് ആരീസ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കു തയാറെടുക്കുന്ന അർജന്റീനയ്ക്ക് ആശ്വാസമായി സൂപ്പർ താരം ലയണൽ മെസിയുടെ വിലക്ക് നീങ്ങി. അടുത്ത മാസം നടക്കുന്ന രണ്ട് യോഗ്യതാ മത്സരങ്ങളിൽ ഇതോടെ മെസിക്ക് അർജന്റൈൻ ജഴ്സിയിൽ ഇറങ്ങാം. 2019 കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ ചുവപ്പു കാർഡ് കണ്ട് പുറത്തുപോകുകയും, ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനുമായിരുന്നു മെസിക്കു വിലക്കും പിഴശിക്ഷയും ലഭിച്ചത്.