ഡോ​​ർ​​ട്ട്മു​​ണ്ടി​​നു തോ​​ൽ​​വി
Sunday, January 24, 2021 12:12 AM IST
മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​നും ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടി​​നെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഡോ​​ർ​​ട്ട്മു​​ണ്ട് 4-2ന് ​​മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക്കി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ലീ​​ഗി​​ൽ 17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 39 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കാ​​ണ് ഒ​​ന്നാ​​മ​​ത്. മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക് (31) നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു. ഡോ​​ർ​​ട്ട്മു​​ണ്ട് (29) ഏ​​ഴാ​​മ​​താ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.