തേജശ്വിൻ ശങ്കറിനു സ്വർണം
Monday, May 17, 2021 12:22 AM IST
മാൻഹാട്ടൻ (യുഎസ്എ): ഇന്ത്യൻ ഹൈജംപ് താരമായ തേജശ്വിൻ ശങ്കറിന് അമേരിക്കയിൽ നടക്കുന്ന ബിഗ് 12 ഓട്ട് ഡോർ ട്രാക്ക് ആൻഡ് ഫീൽഡ് ചാന്പ്യൻഷിപ്പിൽ സ്വർണം. കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന തേജശ്വിൻ 2.28 മീറ്റർ ഉയരം താണ്ടിയാണു സ്വർണത്തിൽ എത്തിയത്. സീസണിൽ ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനമാണിത്. സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡായ 2.29ന് ഒപ്പമെത്താനോ മറികടക്കാനോ തേജശ്വിനു കഴിഞ്ഞില്ല.
2019ലും തേജശ്വിനായിരുന്നു മീറ്റിൽ സ്വർണം. 2020ൽ കോവിഡ് ഭീഷണിയെത്തുടർന്ന് മീറ്റ് നടന്നില്ല. 2017ൽ കാൻസാസ് യൂണിവേഴ്സിറ്റിയിൽ ചേർന്നതുമുതൽ തേജശ്വിൻ അമേരിക്കയിലാണ് സ്ഥിരതാമസം.