മരണ ഗ്രൂപ്പിൽ സിആർ7
Wednesday, June 9, 2021 11:49 PM IST
ഇത്തവണത്തെ യൂറോ കപ്പിലെ മരണഗ്രൂപ്പാണ് എഫ്. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ശ്രദ്ധേയ താരങ്ങളുടെ പങ്കാളിത്തമാണ് പോർച്ചുഗലിന്റെ കരുത്ത്. റൊണാൾഡോ, ബ്രൂണൊ ഫെർണാണ്ടസ്, പെപെ, ഫീലിക്സ് തുടങ്ങിയ പേരുകൾ എടുത്തുപറയേണ്ടിയിരിക്കുന്നു.
നേട്ടങ്ങൾ: 1966 ലോകകപ്പ് മൂന്നാം സ്ഥാനം, 2016 യൂറോ കിരീടം
ഫിഫ റാങ്ക്: 05
സുപ്രധാന താരം: റൊണാൾഡോ
ജർമനി
ജർമനിയുടെ ദേശീയ പരിശീലകനായി ജോവാക്വിം ലോയുടെ അവസാന ടൂർണമെന്റാണിത്. യുവ താരങ്ങളുടെ കരുത്തിൽ ശക്തമായ തിരിച്ചുവരവാണ് ജർമനിയുടെ ലക്ഷ്യം.
നേട്ടങ്ങൾ: 1954, 1974, 1990, 2014 ലോകകപ്പ്, 2017 കോണ്‍ഫെഡറേഷൻ കപ്പ്, 1972, 1980, 1996, യൂറോ കിരീടം
ഫിഫ റാങ്ക്: 12
സുപ്രധാന താരം: ടോണി ക്രൂസ്
ഫ്രാൻസ്
നിലവിലെ ലോക ചാന്പ്യന്മാരായ ഫ്രാൻസ് രണ്ടും കൽപ്പിച്ചാണ്. യൂറോപ്പിലെ മുൻനിര കളിക്കാരുടെ പടയാണ് ഫ്രഞ്ച് ടീമിനെ വ്യത്യസ്തമാക്കുന്നത്. ഹ്യൂഗോ ലോറിസ്, ബെഞ്ചമിൻ പവാർഡ്, ആൻത്വാൻ ഗ്രീസ്മാൻ, കൈലിയൻ എംബാപ്പെ, എൻഗോളൊ കാന്റെ, പോൾ പോഗ്ബ, കരിം ബെൻസെമ എന്നിങ്ങനെ നീളുന്നു ഫ്രഞ്ച് പ്രഗല്ഭരുടെ നിര. 2016 യൂറോ ഫൈനലിൽ പോർച്ചുഗലിനോടേറ്റ പരാജയത്തിന്റെ കണക്കു തീർക്കാൻ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ഫ്രാൻസിന് അവസരവുമുണ്ട്.
നേട്ടങ്ങൾ: 1998, 2018 ലോകകപ്പ്, 1984, 2000 യൂറോ കപ്പ്.
ഫിഫ റാങ്ക്: 02
സുപ്രധാന താരം: എംബാപ്പെ
ഹംഗറി
മരണം സുനിശ്ചിതമായ ഗ്രൂപ്പിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് ഹംഗറിക്കാർ. ഇത് നാലാം തവണ മാത്രമാണ് യൂറോയിലെത്തുന്നത്, തുടർച്ചയായ രണ്ടാം തവണയും.
നേട്ടങ്ങൾ: 1938, 1954 ലോകകപ്പ് രണ്ടാം സ്ഥാനം, 1964 യൂറോ മൂന്നാം സ്ഥാനം.
ഫിഫ റാങ്ക്: 37
സുപ്രധാന താരം: ആദം സലായ്