കോഹ്ലിയുടെ ഒരു ഇൻസ്റ്റ പോസ്റ്റിന് 5.07 കോടി
Saturday, July 3, 2021 1:28 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഓരോ പരസ്യത്തിനും ലഭിക്കുന്നത് 5.07 കോടി രൂപ വീതം. ഇൻസ്റ്റ പോസ്റ്റിലൂടെ കോടികൾ സന്പാദിക്കുന്നതിൽ ലോകത്തിൽ 19-ാം സ്ഥാനത്താണു കോഹ്ലി.
പോർച്ചുഗൽ ഫുട്ബോളർ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. റൊണാൾഡോയുടെ ഓരോ പ്രമോഷണൽ പോസ്റ്റിലും ലഭിക്കുന്നത് 11.92 കോടി രൂപ വീതം. ഇൻസ്റ്റഗ്രാമിൽ ലോകത്തേറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് റൊണാൾഡോ.