ബാലണ്‍ ഡി ഓർ: മെസി, റൊണാൾഡോ പട്ടികയിൽ
Sunday, October 10, 2021 12:27 AM IST
പാരീസ്: ലോക ഫുട്ബോളർക്കുള്ള ബാലണ്‍ ഡി ഓർ പുരസ്കാത്തിന്റെ അവസാന 30 അംഗ പട്ടിക ഫ്രഞ്ച് ഫുട്ബോൾ മാസിക പ്രഖ്യാപിച്ചു.
ആറു തവണ പുരസ്കാരം നേടിയ പിഎസ്ജിയുടെ അർജന്റൈൻ താരം ലയണൽ മെസി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവർ ഇത്തവണയും പുരസ്കാര പട്ടികയിലുണ്ട്.
റോബർട്ട് ലെവൻഡോവ്സ്കി, കൈലിയൻ എംബാപ്പെ, നെയ്മർ, കരീം ബെൻസെമ, എൻഗോളോ കാന്റെ, ജോർജീഞ്ഞൊ, കെവിൻ ഡിബ്രൂയിൻ, എർലിംഗ് ഹാലണ്ട്, ബ്രൂണൊ ഫെർണാണ്ടസ്, ഫിൽ ഫോഡൻ, ഹാരി കെയ്ൻ, റൊമേലു ലുകാക്കു, മുഹമ്മദ് സല, പെഡ്രി തുടങ്ങിയവരും 30 അംഗ പട്ടികയിലുണ്ട്. പാരീസിൽ നവംബർ 29നാണ് പുരസ്കാര പ്രഖ്യാപനം.