റാമോസ് അരങ്ങേറിയേക്കും
Tuesday, November 23, 2021 11:30 PM IST
മാഞ്ചസ്റ്റർ: സ്പാനിഷ് പ്രതിരോധ സൂപ്പർ താരമായ സെർജിയൊ റാമോസ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ഇന്ന് അരങ്ങേറിയേക്കുമെന്നു സൂചന. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്നു ജൂലൈയിൽ പിഎസ്ജിയിൽ എത്തിയ റാമോസ് ഇതുവരെ ക്ലബ്ബിനായി അരങ്ങേറിയിട്ടില്ല.
കാൽ മസിലിനേറ്റ പരിക്കിനെത്തുടർന്നാണു റാമോസ് ഇതുവരെ ഇറങ്ങാതിരുന്നത്. എന്നാൽ, ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരേ അവരുടെ തട്ടകത്തിൽ നടക്കുന്ന ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ റാമോസ് അരങ്ങേറിയേക്കും.
റാമോസിനെ ടീമിൽ ഉൾപ്പെടുത്തിയാണു പിഎസ്ജി സംഘം മാഞ്ചസ്റ്ററിൽ വിമാനമിറങ്ങിയിരിക്കുന്നത്. ആദ്യ പാദത്തിൽ പിഎസ്ജി 2-0ന് സിറ്റിയെ കീഴടക്കിയിരുന്നു.
ലിവർപൂൾ, റയൽ മാഡ്രിഡ്, എസി മിലാൻ തുടങ്ങിയ ടീമുകളും ഇന്ന് ഇറങ്ങുന്നുണ്ട്.