മാഡ്രിഡിൽ ലിവർപൂൾ
Wednesday, March 15, 2023 12:25 AM IST
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളും സ്പാനിഷ് വന്പനായ റയൽ മാഡ്രിഡും നേർക്കുനേർ. ആദ്യപാദത്തിൽ ലിവർപൂളിൽവച്ച് 5-2ന് റയൽ മാഡ്രിഡ് ജയം നേടിയിരുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30നാണു കിക്കോഫ്.
ലിവർപൂളുമായുള്ള അവസാന ഏഴ് യൂറോപ്യൻ പോരാട്ടത്തിലും റയൽ മാഡ്രിഡ് ജയം നേടി. ഒരു മത്സരം സമനിലയിൽ കലാശിച്ചു. അതേസമയം, റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച ചരിത്രമുള്ള നാല് ഇംഗ്ലീഷ് ടീമുകളിലൊന്നാണു ലിവർപൂൾ.
മറ്റൊരു രണ്ടാംപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ജർമനിയിൽനിന്നുള്ള ലൈപ്സിഗുമായി ഏറ്റുമുട്ടും. ലൈപ്സിഗിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു.