12: അതിവേഗ ഗോൾ മത്സരത്തിന്റെ 12-ാം സെക്കൻഡിൽ ഐകി ഗൂണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് സ്വന്തമാക്കി. എഫ്എ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു കെവിൻ ഡിബ്രൂയിന്റെ അസിസ്റ്റിൽ ഗൂണ്ടോഗൻ നേടിയത്.
ഗ്രീലിഷിന്റെ ഹാൻഡ് ബോളിൽ 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-1ന് ഒപ്പമെത്തിച്ചു. ഇരുടീമിന്റെയും സ്റ്റാർട്ടിംഗ് ക്യാപ്റ്റന്മാർ (ഗൂണ്ടോഗനും ഫെർണാണ്ടസും) എഫ്എ കപ്പ് ഫൈനലിൽ ഗോൾ നേടുന്നത് ഇതാദ്യമാണ്. 51-ാം മിനിറ്റിൽ ഡിബ്രൂയിന്റെ അസിസ്റ്റിൽ ഗൂണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയെ 2-1നു മുന്നിലെത്തിച്ചു.