ഡച്ച് ജയം
Tuesday, September 12, 2023 12:41 AM IST
ലണ്ടന്‍: 2024 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡിന് ജയം. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ 2-1നാണ് നെതര്‍ലന്‍ഡ് തോല്‍പ്പിച്ചത്.
19-ാം മിനിറ്റില്‍ കോഡി ഗാക്പോയും 56-ാം മിനിറ്റില്‍ വൗട്ട് വെഗ്ഹോര്ട്ടും സ്കോര്‍ ചെയ്തു. നാലാം മിനിറ്റില്‍ ആദം ഇദാ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയശേഷമായിരുന്നു അയര്‍ലന്‍ഡ് തോല്‍വി വഴങ്ങിയത്.
ഗ്രീസ് 5-0ന് ഗിബ്രാൾട്ടറിനെ തകർത്തു. അല്‍ബേനിയ 2-0ന് പോളണ്ടിനെ വീഴ്ത്തി. സെര്‍ബിയ 3-1ന് ലിത്വാനിയയെയും സ്ലൊവേനിയ 4-0ന് സാന്‍ മരിനോയെയും തേല്‍പ്പിച്ചു.