ഫൈവ് സ്റ്റാർ ബാഴ്സ
Monday, September 18, 2023 1:09 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് മിന്നും ജയം. ഹോം മത്സരത്തിൽ ബാഴ്സലോണ 5-0ന് റയൽ ബെറ്റിസിനെ കീഴടക്കി. ജാവോ ഫീലിക്സ് (25’), റോബർട്ട് ലെവൻഡോവ്സ്കി (32’), ഫെറാൻ ടോറസ് (62’), റാഫീഞ്ഞ (66’), ജാവോ കാൻസെലൊ (81’) എന്നിവരായിരുന്നു ബാഴ്സലോണയ്ക്കായി ലക്ഷ്യംകണ്ടത്.
വലൻസിയ 3-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. ലീഗിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റായി ബാഴ്സലോണയ്ക്ക്.