എറണാകുളം കോട്ടയം ചാന്പ്യന്മാർ
Monday, October 2, 2023 1:18 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഗെയിംസ് ബാസ്കറ്റ്ബോളിൽ ജൂണിയർ ആണ്‍കുട്ടികളിലും സീനിയർ ആണ്‍കുട്ടികളിലും കോട്ടയവും സീനിയർ പെണ്‍കുട്ടികളിൽ എറണാകുളവും ചാന്പ്യൻമാർ.
സീനിയർ ആണ്‍കുട്ടികളിൽ കോട്ടയം തിരുവന്തപുരത്തെ (78-70) തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു. ജൂണിയർ വിഭാഗത്തിലും കോട്ടയം ആണ്‍കുട്ടികൾ കിരീടം സ്വന്തമാക്കിയിരുന്നു. സീനിയർ പെണ്‍കുട്ടികളിൽ എറണാകുളം കൊല്ലത്തെ (50-45) തോൽപിച്ചാണ് ചാന്പ്യൻപട്ടം നേടിയത്.