റിയാൻ പരാഗ് നാലാം നന്പറിൽ 2024 ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവച്ചത് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗാണ്. നാലാം നന്പറിൽ മികച്ച രണ്ടാമത് പ്രകടനം കാഴ്ചവച്ച രജത് പാട്ടിദാറിനേക്കാൾ 251 റൺസ് അധികം പരാഗ് സ്കോർ ചെയ്തു. 42.30 ആണ് റിയാൻ പരാഗിന്റെ ഇംപാക്ട് റേറ്റിംഗ്. 14 ഇന്നിംഗ്സിൽനിന്ന് 149.21 സ്ട്രൈക്ക് റേറ്റിൽ 573 റൺസ് റിയാൻ പരാഗ് സ്വന്തമാക്കി.
ആന്ദ്രെ റസൽ ഈ സീസണിൽ വെറും 120 പന്ത് മാത്രമാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസൽ നേരിട്ടത്. 185.00 സ്ട്രൈക്ക് റേറ്റിൽ 222 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ റസലിനു സാധിച്ചു. 55.85 ആണ് റസലിന്റെ ഇംപാക്ട് റേറ്റ്. 14 മത്സരങ്ങളിൽനിന്ന് 185.00 സ്ട്രൈക്ക് റേറ്റിൽ 222 റൺസ് നേടി, 10.05 ഇക്കോണമിയിൽ 19 വിക്കറ്റും സ്വന്തമാക്കി.
കുൽദീപ് യാദവ് 2024 സീസണിൽ ഏറ്റവും കൂടുതൽ ഇംപാക്ട് റേറ്റിംഗുള്ള രണ്ടാമത് ബൗളറാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ കുൽദീപ് യാദവ്. 11 മത്സരങ്ങളിൽ 8.65 ഇക്കോണമിയിൽ 16 വിക്കറ്റ് കുൽദീപ് സ്വന്തമാക്കി. 52.65 ആണ് ഈ സ്പിന്നറിന്റെ ഇംപാക്ട് റേറ്റിംഗ്.
ഹർഷിത് റാണ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടത്തിൽ നിർണായക പങ്കുവഹിച്ച പേസറാണ് ഹർഷിത് റാണ. 42.91 ആണ് ഇംപാക്റ്റ് റേറ്റിംഗ്. 11 മത്സരങ്ങളിൽനിന്ന് 9.08 ഇക്കോണമിയിൽ 19 വിക്കറ്റ് സ്വന്തമാക്കി.
ജസ്പ്രീത് ബുംറ ഈ സീസൺ ഐപിഎല്ലിൽ ഏറ്റവും മികച്ച ഇംപാക്ട് റേറ്റുള്ള ബൗളറാണ് മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറ. ടൂർണമെന്റിൽ കളിച്ചതിൽ ഇംപാക്ട് റേറ്റിംഗിൽ സുനിൽ നരെയ്നു പിന്നിൽ രണ്ടാം സ്ഥാനവും ബുംറയ്ക്കുണ്ട്. 14 മത്സരങ്ങളിൽനിന്ന് 6.48 ഇക്കോണമിയിൽ 20 വിക്കറ്റ് ബുംറ സ്വന്തമാക്കി. 59.38 ആണ് ഇംപാക്ട് റേറ്റ്.
സന്ദീപ് ശർമ ഈ ടൂർണമെന്റിൽ സന്ദീപ് ശർമയേക്കാൾ വിക്കറ്റ് വീഴ്ത്തിയ 22 ബൗളർമാരുണ്ട്. എന്നാൽ, സന്ദീപ് ശർമ ഈ ഐപിഎല്ലിൽ എറിഞ്ഞ 38 ഓവറുകളിൽ 28ഉം പവർപ്ലേയിലും ഡെത്ത് ടൈമിലുമായിരുന്നു. പവർപ്ലേയിൽ എറിഞ്ഞ 15 ഓവറിൽ 7.6 മാത്രമായിരുന്നു ഈ രാജസ്ഥാൻ റോയൽസ് ബൗളറിന്റെ ഇക്കോണമി. അതുകൊണ്ടുതന്നെ 41.29 ആണ് സന്ദീപിന്റെ ഇംപാക്ട് റേറ്റ്. 10 ഇന്നിംഗ്സിൽനിന്ന് 8.18 ഇക്കോണമിയിൽ 13 വിക്കറ്റ് മാത്രമാണ് സന്ദീപ് വീഴ്ത്തിയത്.
ഇംപാക്ട് സബ്: രജത് പാട്ടിദാർ (ആർസിബി), വരുൺ ചക്രവർത്തി (കെകെആർ).