ഫൈനലിന്റെ അധികസമയത്ത് (101’) അഫ്ഗാനിസ്ഥാനെതിരേ ഛേത്രി നേടിയ ഗോളിൽ ഇന്ത്യ സാഫ് ചാന്പ്യൻഷിപ് സ്വന്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന 2015 സാഫ് ചാന്പ്യൻഷിപ്പിൽ മൂന്ന് ഗോൾ സുനിൽ ഛേത്രി നേടി. ചേത്രിയുടെ വർണശബളമായ ഫുട്ബോൾ കരിയറിലെ മൂന്ന് ഗോൾ കേരളക്കരയിലായിരുന്നു എന്നു ചുരുക്കം.
ലോകനാലാമൻ രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തോടെയാണ് ഛേത്രി ബൂട്ട് അഴിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാന്റെ മുൻ താരം അലി ദേയി (108), ലയണൽ മെസി എന്നിവർക്ക് പിന്നിലാണ് ഛേത്രിയുടെ സ്ഥാനം.
ഇന്ത്യയുടെ ടോപ് സ്കോറർമാരിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർ നേടിയ ആകെ ഗോളിനേക്കാൾ ഒരെണ്ണത്തിന്റെ കുറവ് മാത്രമാണ് ഛേത്രിക്കുള്ളതെന്നതും ശ്രദ്ധേയം. ഐ.എം. വിജയൻ (29), ബൈചുങ് ബൂട്ടിയ (27), ജെജ ലാൽപെഖ്ലുവ (23), പി.കെ. ബാനർജി (16) എന്നിവരാണ് ഛേത്രിക്ക് പിന്നിൽ ഇന്ത്യക്കായി ഗോൾ നേടിയതിൽ രണ്ട് മുതൽ അഞ്ചുവരെ സ്ഥാനത്തുള്ളത്. ഈ നാലുപേരും ചേർന്നുള്ള ഗോൾ നേട്ടം 95ഉം ഛേത്രിക്കു മാത്രം 94ഉം ഉണ്ടെന്നതാണ് ശ്രദ്ധേയം.
37% ഗോൾ 2005ൽ സുനിൽ ഛേത്രി രാജ്യാന്തര അരങ്ങേറ്റം നടത്തിയതിനുശേഷം ഇന്ത്യ നേടിയ ആകെ ഗോളുകളിൽ 37 ശതമാനവും സുനിൽ ഛേത്രിയിൽനിന്നാണ് പിറന്നത്.
2005 മുതൽ 2024വരെയായുള്ള 19 വർഷത്തിനിടെ ഇന്ത്യ 256 ഗോൾ നേടി, ഛേത്രി 94ഉം. ഇന്ത്യയുടെ 256 ഗോൾ 184 മത്സരങ്ങളിൽനിന്നാണ്. ഛേത്രിയുടേത് 150 കളികളിൽനിന്നാണെന്നതാണ് ശ്രദ്ധേയം. 2019നുശേഷം ഇന്ത്യ നേടിയ ഗോളുകളിൽ 49 ശതമാനവും ഛേത്രിയുടെ വകയായിരുന്നു എന്നതും മറ്റൊരു വാസ്തവം.