ചരിത്ര മലയാളി രണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളി എന്ന ചരിത്രവും ശ്രീജേഷിനു സ്വന്തം. ഒളിന്പിക് മെഡലുള്ള രണ്ടു മലയാളികളിൽ ഒരാളാണ് ശ്രീജേഷ്. കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്കായിരുന്നു കേരളത്തിലേക്ക് ആദ്യമായി ഒളിന്പിക് മെഡലെത്തിച്ചത്.
1972 മ്യൂണിക് ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്ക്. ഹോക്കി ഗോൾകീപ്പർമാരിലൂടെയാണ് കേരളത്തിലേക്ക് ഒളിന്പിക് മെഡൽ എത്തിയതെന്നതും മറ്റൊരു ചരിത്ര സത്യം.
അച്ഛൻ പശുവിനെ വിറ്റാണ് തനിക്ക് ആദ്യമായി ഒരു ഹോക്കി കിറ്റ് വാങ്ങിത്തന്നതെന്ന് ശ്രീജേഷ് വെളിപ്പെടുത്തിയിരുന്നു. അച്ഛന്റെ ആ ത്യാഗം തനിക്കുള്ളിൽ അഗ്നിയാണ് പടർത്തിയതെന്നും ശ്രീജേഷ് ഓർമിച്ചിരുന്നു.