കൈകൊണ്ടുള്ള തുന്നൽ രീതി അല്ല ഉപയോഗിച്ചതെന്നു സാരം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലുള്ള മുൻനിര ലീഗുകളിൽ നടത്തുന്ന ടെസ്റ്റുകളെല്ലാം വിജയിച്ച്, ഫിഫ പ്രൊ ക്വാളിറ്റിയോടെയാണ് ശാസ്ത്ര 2.0 എത്തുന്നത്.
പുതിയ നിയമങ്ങൾ ഐഎസ്എല്ലിൽ നാലു പുതിയ നിയമങ്ങളാണ് ഇത്തവണ നടപ്പിലാക്കുക.
1. കൺകഷൻ സബ്: നിശ്ചിത സബ്സ്റ്റിറ്റ്യൂഷനുകൾക്കു പുറമേ ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെക്കൂടി ആവശ്യമെങ്കിൽ കളത്തിലിറക്കാം. തലയ്ക്കു പരിക്കേറ്റ് ഒരുതാരത്തിനു കളി തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കുന്ന ടീമിന്റെ എതിരാളികൾക്ക് ഒരു അധിക സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും.
2. ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്: എല്ലാ ടീമുകൾക്കും ഇന്ത്യക്കാരനായ ഒരു സഹപരിശീലകൻ നിർബന്ധം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രഫഷണല്‍ ലൈസൻസോ തത്തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം.
3. റെഡ് കാർഡിനെതിരേ അപ്പീൽ: റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ ഒരു കളിക്കാരനു റെഡ്കാർഡ് കിട്ടിയാൽ അതിനെതിരേ അപ്പീൽ നൽകാം.
4. സ്വദേശി യുവതാരം: ഓരോ ടീമിനും സ്വദേശി യുവ പ്രതിഭ വിഭാഗത്തിൽ മൂന്നു കളിക്കാരെ ഉൾപ്പെടുത്താം. ഇവർക്ക് കൂടുതൽ പ്രതിഫലം നൽകാം. അണ്ടർ 23 കളിക്കാരെ മാത്രമേ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കൂ.