നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണ്. ഗ്രൂപ്പിൽ രണ്ടു ജയം നേടിയ ഗ്രീസ്, ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തുണ്ട്.
ജർമനി 2-2 നെതർലൻഡ്സ് നേഷൻസ് ലീഗ് ഗ്രൂപ്പ് മൂന്നിൽ കരുത്തരായ ജർമനിയും നെതർലൻഡ്സും രണ്ടു ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. റെയ്ൻഡേഴ്സ് (2’), ഡെൻസിൽ ഡംഫ്രിസ് (50’) എന്നിവർ നെതർലൻഡ്സിനായും ഡെനിസ് ഉണ്ടവ് (38’), ജോഷ്വ കിമ്മിഷ് (45+3’) എന്നിവർ ജർമനിക്കുവേണ്ടിയും ഗോൾ നേടി.