ചെൽസി ഓണ്‍ ട്രാക്ക്
Wednesday, February 5, 2025 12:04 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു ജയം. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോടു പരാജയപ്പെട്ട ചെൽസി, സ്വന്തം തട്ടകത്തിൽ 2-1നു വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി.
ഒരു ഗോളിനു പിന്നിലായശേഷമാണ് ചെൽസിയുടെ ജയം. 74-ാം മിനിറ്റിൽ ആരോണ്‍ വാൻ ബിസാക്കയുടെ സെൽഫ് ഗോളാണ് ചെൽസിക്കു ജയമൊരുക്കിയത്. പെഡ്രൊ നെറ്റോയുടെ (64’) വകയായിരുന്നു നീലപ്പടയുടെ ആദ്യഗോൾ.
ലീഗിൽ 24 മത്സരങ്ങൾ പൂർത്തിയായപ്പോൾ 43 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തെത്തി. 23 മത്സരങ്ങളിൽ 56 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ആഴ്സണൽ (50), നോട്ടിങാം ഫോറസ്റ്റ് (47) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.