കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ച്ചു
Monday, July 7, 2025 2:16 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​ക​മ​ല മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടാ​നയിറ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തി. വാ​ഴ ഉ​ൾ​പ്പടെ​യു​ള്ള കാ​ർ​ഷി​കവി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ച​ക്ക, മാ​ങ്ങ ഫ​ല​ങ്ങ​ൾ ഭ​ക്ഷി​ ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു പി​ൻ​ഭാ​ഗ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തുവ​രെ കാ​ട്ടാ​ന എ​ത്തി​യ​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണു വ​നംവ​കു​പ്പ് വീ​ക്ഷി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഉ​ൾ​പ്പടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങാ​തി​രി​ക്കു​വാ​ൻ​ അ​ക​മ​ല കാ​ട്ടി​ലെ ഗേ​റ്റ് പ​രി​സ​രം മു​ത​ൽ ചേ​പ്പി​ല​ക്കോ​ട് വ​രെ​യു​ള്ള 5.6 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് സോ​ളാ​ർ ഫെൻ​സി​ംഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

മ​രം മ​റി​ച്ചി​ട്ട് സോ​ളാ​ർ ഫെൻ​സി​ംഗ് സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​ൽച​വി​ട്ടി മ​റി​ച്ചാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​ത്.

അ​ക​മ​ല പ​രി​സ​ര​ത്തി​നും പോ​യി​ന്‍റ്് ടു ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​ത്തി​നും ഇ​ട​യി​ലാ​ണു കാ​ട്ടാ​ന​ക​ൾ ഇ​ത്ത​ര​ത്തി​ൽ സോ​ളാ​ർ ഫെ ൻ​സി​ംഗ് ലൈ​ൻ മ​റി​ച്ചി​ട്ടി​ട്ടു​ള്ള​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തി യത്. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി മേ​ഖ​ല​യി​ൽ അ​റ്റകു​റ്റ​പ്പണി ന​ട​ത്തി.

ഇ​ന്ന​ലെ പതിനൊന്നോടെ സോ​ ളാ​ർ ഫെ​ൻ​സിം​ഗ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. അ​ക​മ​ല ഭാ​ഗ​ത്ത് പൂ​ക്കു​ന്ന​ത്ത് സേ​തു​മാ​ധ​വ​ൻ, കെ.പി. മാ​ധ​വ​ൻ എ​ന്നി​വ​രു​ടെ​യെ​ല്ലാം കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​നയി​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തി​യി​ട്ടു​ണ്ട്.​

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ വ​നംവ​കു​പ്പ് ഉ​ൾ​ക്കാട്ടി​ലേ​ക്കു തു​ര​ത്തി​യെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ വീ​ണ്ടും മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​വ​ന്നാ​ണ് കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കി​യ​ത്. ​കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷിനാ​ശം വ​രു​ത്തി​യ സ്ഥ​ല​ങ്ങ​ൾ വാ​ഴാ​നി ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​ തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.