ആളൂര്‍: ആളൂര്‍ പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ പെരുന്തുരുത്തി വിശ്വംഭരന്റെ ഓര്‍മയ്ക്കായി ഭാര്യ മല്ലിക വിശ്വംഭരന് സൗജന്യമായി വിട്ടു നല്കിയ 18 സെന്റ്് സ്ഥലത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം പി.കെ.ഡേവിസ് ഹാള്‍ പണിയുന്നതിന് സൗജന്യമായി സ്ഥലം നല്കിയ മല്ലിക വിശ്വംഭരനെ മെമന്റോ നല്കി ആദരിച്ചു.സംഘാടക സമിതി ചെയര്മാന് ടി.കെ. രാജന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, അഡ്വ. എം.എസ്. വിനയന്, കയ്പമംഗലം മുന്‍പഞ്ചായത്ത് പ്രസിഡന്റ് അനിത ബാബു, ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് എം. എസ.് മൊയ്തീന്, സന്ധ്യ നൈസന്‍, ബ്ലോക്ക് അംഗം ജുമൈല സഗീര്‍, വാര്‍ഡ് അംഗം രേഖ സന്തോഷ്, എം.സി. സന്ദീപ്, എം. ബി. ലത്തീഫ്, ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.