മേലൂർ: ഇന്നലെ വൈകീട്ട് അഞ്ചരയോടെ മേലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശം. പഞ്ചായത്തിലെ മുള്ളന്‍
പാറ, പിണ്ടാണി, പന്തല്പാടം, കല്ലുകുത്തി എന്നീ പ്രദേശങ്ങളിലാണ് മഴയ്ക്ക് പിന്നാലെ കാറ്റും ആഞ്ഞുവീശിയത്.
സെക്കൻഡുകൾ മാത്രം നീണ്ടു നിന്ന കാറ്റിൽ പ്രദേശവാസികൾ ഭീതിയിലായി. ജാതി, തേക്ക്, തെങ്ങ്, മാവ്, പ്ലാവ് അടക്കം ഒട്ടേറെ മരങ്ങളാണ് കടപുഴകി വീണത്. കൂടാതെ മങ്ങളുടെ ശിഖരങ്ങളും ഒടിഞ്ഞു വീണു. പല സ്ഥലത്തും വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി.
മരങ്ങൾ വീണ് ഒട്ടേറെ ഇടങ്ങളിൽ വൈദ്യുതി ലൈനുകളും പൊട്ടിവീണു. മുള്ളന്പാറയിലാണ് ഏറെ നാശം സംഭവിച്ചത്.
മുള്ളന്‍പാറ പടയാട്ടി വീട്ടില്‍ ജിപ്സൻ, പെരുമ്പിള്ളിക്കാരന് പ്രസന്നന്, മംഗലത്ത് സുബ്രന്, ജോര്‍ജ് തരകൻ, വര്‍ഗീസ് കൈതാരത്ത്, ജോസ് കൈതാരത്ത്, മൂത്തേടന് സെബാസ്റ്റ്യൻ, വാണിയംപാറ ലിജോ എന്നിവരുടെ പറമ്പുകളിലെ ജാതി മരങ്ങള്‍ കടപുഴകി വീണു.
മംഗലത്ത് രാഹുലന്റെ പറമ്പിലെ 50 ജാതി മരങ്ങള്‍ ഒടിഞ്ഞ് വീണു. മൂത്തേടന് സെബാസ്റ്റ്യന്റെ പറമ്പിലെ മരം സമീപത്തെ ലീന ജോണ്‍സന്റെ വീടിന് മുകളില്‍ വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. പയ്യപ്പിള്ളി വര്‍ഗീസിന്റെ തൊഴുത്തിലെ ഷീറ്റ് കാറ്റില്‍ പറന്നുപോയി. ഇവിടത്തെ ബസ് സ്റ്റോപ്പിന്റെ മേല്കൂരയും പറന്നുപോയി. കല്ലിുകുത്തി കനാല്‍ ജംഗ്ഷനിൽ കണ്ണമ്പുഴ ജോയിയുടെ പറമ്പിലെ മരം വീണ് സമീപത്തെ പറമ്പിലെ വാഴകൃഷി നശിച്ചു. ജാതി മരങ്ങളാണ് കൂടുതലായും മറിഞ്ഞിരിക്കുന്നത്. ഇതിന് പുറമെ തേക്ക്, പ്ലാവ്, റബ്ബര്‍ എന്നിവയും മറിഞ്ഞിട്ടുണ്ട്.
മുള്ളന്‍പാറയില്‍ ഇടശേരി ജോസ്, ഷൈജു എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അറുപതില്‍ പരം പറമ്പുകളിലെ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞ് വീണ് ഗാതഗതം സ്തംഭിച്ചിരിക്കുകയാണ്. മേലൂർ - അടിച്ചിലി റോഡും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ബദല്‍ വഴികളിലൂടയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായും താറുമാറായിരിക്കുകയാണ്. ചാലക്കുടിയിൽ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റേയും കെഎസ്ഇബിയുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതടക്കമുള്ള പ്രവൃത്തികള്‍ നടക്കുന്നുണ്ട്.