കെ​ട്ടി​ട​ത്തി​ന്‍റെ അ​ണ്ട​ർ​ഗ്രൗ​ണ്ട് പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ തീ​പി​ടി​ത്തം
Monday, July 7, 2025 2:16 AM IST
തൃ​ശൂ​ർ: പ്ര​സ് ക്ല​ബ് റോ​ഡി​ലെ ഡെ​ൽ​മ കോം​പ്ല​ക്സി​ൽ തീ​പി​ടി​ത്തം. കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കൂ​ട്ടി​യി​ട്ട ച​പ്പു​ച​വ​റു​ക​ളി​ൽ​നി​ന്നാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ തീ​പ​ട​ർ​ന്ന​ത്.

ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റും ഏ​താ​നും വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ഇ​വ ഉ​ട​ന​ടി നീ​ക്കം​ചെ​യ്തു. ക​ടു​ത്ത പു​ക​യു​യ​ർ​ന്ന​ത് എ​ക്സോ​സ്റ്റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണു പു​റ​ത്തേ​ക്കു​ത​ള്ളി​യ​ത്. പാ​ർ​ക്കിം​ഗി​ലേ​ക്കു​ള്ള ഷ​ട്ട​ർ തു​റ​ന്ന് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നു തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖ് പ​റ​ഞ്ഞു.

തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ഏ​ഷ്യാ​നെ​റ്റ് ബ്രോ​ഡ്ബാ​ൻ​ഡ് ഓ​ഫീ​സ് ഉ​ൾ​പ്പ​ടെ ഈ ​കെ​ട്ടി​ട​ത്തി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.