മെഡിക്കല്‍കോളജിലെ സുരക്ഷ; മന്ത്രിക്കു നിവേദനം നല്കി
1244080
Monday, November 28, 2022 11:28 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രി വീണാ ജോര്‍ജിനു കൈമാറി.
കേരള മെഡിക്കല്‍ പിജി അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. റുവൈസ്, ട്രഷറര്‍ ഡോ. സഞ്ജന എന്നിവര്‍ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് നിവേദനം കൈമാറിയത്.
ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നിവേദനം കൈമാറിയതെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷന് ഉന്നയിച്ച പോലീസ് ഔട്ട്പോസ്റ്റ്, ഇന്റര്‍കോം സംവിധാനം, സെക്യൂരിറ്റി അലാം തുടങ്ങിയവ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയപ്പെടേണ്ടതാണെന്നും ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ അവലംബിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.