റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
1262545
Friday, January 27, 2023 11:59 PM IST
വിഴിഞ്ഞം: റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ച പരാതിയിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ചെന്നൈ രാമനാഥപുരം സ്വദേശി അൻവർ രാജ (24) നെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. റഷ്യൻ സ്വദേശിനിയായ നാൽപത്തിരണ്ടുകാരിയുടെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 22 നായിരുന്നു കേസിനാ സ്പദമായ സംഭവം നടന്നത്. ചെന്നൈയിൽനിന്ന് കോവളത്തെ ത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായ അൻവർരാജ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത റഷ്യൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ഇവർ വുമൺ ഹെൽപ്പ് ഡെസ്കിൽ പരാതി അറിയിച്ചു. അവിടെ നിന്നുള്ള നിർദേശത്തെ തുടർന്ന് വിദേശിയുടെ മൊഴിയെടുത്ത കോവളം പോ ലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ ശേഷംമുങ്ങിയ അൻവർരാജയെ സൈബർ സെല്ലിന്റെയാണ് സഹായത്തോടെ പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.