പട്ടം സെന്റ് മേരീസ് സ്കൂളിലെ വാർഷിക സമ്മേളനം നടത്തി
1262557
Saturday, January 28, 2023 12:03 AM IST
തിരുവനന്തപുരം: പഠനത്തോടൊപ്പം കലാകായിക മേഖലയിലും ശ്രദ്ധിച്ചാൽ മാത്രമേ സമഗ്ര വികസനവും മാനസിക പക്വതയും കുട്ടികളിൽ സാധ്യമാകു എന്ന് സബ് കളക്ടർ അശ്വതി ശ്രീനിവാസ്. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സബ് കളക്ടർ.
പഠനത്തിലും കലാകായിക മേഖലയിലും അച്ചടക്കത്തിലും പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ പുലർത്തുന്ന മാതൃക ഏവർക്കും അനുകരണീയമാണെന്ന് അവർ കൂട്ടിച്ചേർത്തു. മലങ്കര കത്തോലിക്കാ സഭയുടെ കുറിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് അധ്യക്ഷനായിരുന്നു. ലോക്കൽ മാനേജർ ഫാ. തോമസ് കൈയ്യാലക്കൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ടി. ബാബു, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, പിടിഎ പ്രസിഡന്റ് എൻ.കെ. സുനിൽകുമാർ, മദർ പിടിഎ പ്രസിഡന്റ് ലെന വി. നായർ, അധ്യാപക പ്രതിനിധി സാംസൺ ലൂക്കോസ്, വിദ്യാർഥി പ്രതിനിധി വൈഷ്ണവി എം. നായർ, സ്റ്റാഫ് സെക്രട്ടറി മനോജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.