തീപിടിത്തം: അടച്ചിട്ടിരുന്ന എടിഎം പുനരാരംഭിച്ചു
1264370
Thursday, February 2, 2023 11:43 PM IST
പേരൂർക്കട: ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ എടിഎമ്മിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം ആറുമണി മുതലാണ് എടിഎം തുറന്നു പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞവർഷം ഡിസംബർ അഞ്ചിനു വൈകുന്നേരം നാ ലുമണിക്കായിരുന്നു തീപിടിത്തമുണ്ടായത്. എടിഎം അടഞ്ഞു കിടന്ന ദിവസങ്ങളിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ മൊബൈൽ എടിഎം പ്രവർത്തനം ഉണ്ടായിരുന്നു. എസ്ബിഐ എടിഎമ്മിന്റെ പ്രവർത്തനം പുനരാരംഭിച്ചതോടൂകൂടി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ആശ്വാസമായിട്ടുണ്ട്.
ധർണ നടത്തി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം പെൻഷൻ പേയ്മെന്റ് സബ് ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറും കോൺഗ്രസ് നേതാവുമായ കമ്പറ നാരായണൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് വിലക്കയറ്റത്തെ നേരിടാൻ ക്ഷാമാശ്വാസം നൽകാനും പെൻഷൻ കുടിശിക അനുവദിക്കാനും സർക്കാർ തയാറാകുന്നില്ലെങ്കിൽ ജയിൽ നിറക്കൽ സമരം നടത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു. നെയ്യാറ്റിൻകര മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. രാജൻ കുരുക്കൾ, കോട്ടാത്തല മോഹൻ, സുധീർ, രവികുമാർ, ഭാസി നായർ, രാജഗോപാൽ, ബാലചന്ദ്രൻ, രാമചന്ദ്രൻ നായർ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.