ഐഎൻടിയുസി ജില്ലാ സമ്മേളനം: ഫുട്ബോൾ മത്സരങ്ങൾ തുടങ്ങി
1265226
Sunday, February 5, 2023 11:31 PM IST
നെടുമങ്ങാട്: ഫെബ്രുവരി 10, 11, 12 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫുട്ബോൾ ടീമുകളും ഐഎൻടിയുസി മേഖലാ കമ്മിറ്റികളുടെയും യൂണിറ്റുകളുടെയും ആഭിമുഖ്യത്തിലുള്ള ടീമുകളും പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം വട്ടിയൂർക്കാവിൽ എം. വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ് തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി .ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനംനേടുന്ന ടീമിന് പതിനായിരം രൂപയും ലീഡർ ട്രോഫിയും രണ്ടാം സമ്മാനാർഹർക്ക് 5000 രൂപയും ട്രോഫിയും ഫെബ്രുവരി 11ന് നെടുമങ്ങാട് നടക്കുന്ന പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും.
ചടങ്ങിൽ താന്നിമൂട് ഷംസുദ്ദീൻ, ജോർജുകുട്ടി, ശിവപ്രസാദ്, ഷമീർ, എ.കെ. അനൂപ്, ഉണ്ണികൃഷ്ണൻ, ഒ.എസ്. രാജീവ് കുമാർ, വി. ലാലു, കെ.എം. അബ്ദുൽസലാം, അജിത, ആർ.എസ്. ഗിരീഷ്, വിനു അസംബ്ലി തുടങ്ങിയവർ പ്രസംഗിച്ചു.