പാറശാല രൂപതാ മലങ്കര കാത്തലിക് അസോസിയേഷൻ : മോഹനൻ കണ്ണറവിള പ്രസിഡന്റ്
1265463
Monday, February 6, 2023 11:11 PM IST
പാറശാല: പാറശാല രൂപതാ മലങ്കര കാത്തലിക് അസോസിയേഷൻ രൂപത വാർഷിക അസംബ്ലിയോടനുബന്ധിച്ച് ഡയറക്ടർ ഫാ. തോമസ് പൊറ്റപുരയിടം മുഖ്യ സന്ദേശം നൽകി. പാറശാല രൂപതയിലെ കാട്ടക്കട, ചെന്പൂര്, ബാലരാമപുരം, നെയ്യാറ്റിൻകര, പാറശാല എന്നീ വൈദീക ജില്ലകളിലെ അൽമായ പങ്കെടുത്തു.
രൂപത പ്രസിഡന്റ് എൻ. ധർമരാജ് പിൻകുളം അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി സബീഷ് പീറ്റർ തിരുവല്ലം റിപ്പോർട്ടും ട്രഷറർ സുമനലാൽ ചെന്പൂര് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ കണ്ണറവിള - പ്രസിഡന്റ്, രാജേന്ദ്രൻ പൂവച്ചൽ- ജനറൽ സെക്രട്ടറി, സുമനലാൽ ചെന്പൂര് - ട്രഷറർ, അഡ്വ. ബിനു തോട്ടത്തിൽ, ഷെർലി - വൈസ് പ്രസിഡന്റുമാർ, ഓമന റോസ് - സെക്രട്ടറി, എൻ. ധർമരാജ്, സബീഷ് പീറ്റർ, ജെസി ജോസ് - സഭാതല അംഗങ്ങൾ, ഫ്രാൻസിസ്, ജസ്റ്റിൻ, ഷൈൻ പീറ്റർ, ബേബി, പീറ്റർ, ബൈൻസി, ജയന്തി - എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. ബിഷപ് തോമസ് മാർ യൗസേബിയോസിന്റെ മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു.