പഞ്ചായത്ത് ഒാഫീസിന് മുന്നില്‍ ടിപ്പർ ലോറി നിർത്തിയിട്ട് സമരം
1265464
Monday, February 6, 2023 11:11 PM IST
വെള്ളറട: വെള്ളറട മരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്വാറിയില്‍ നിന്ന് ലോഡ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. തർക്കം രൂക്ഷമായതിനെ തുടർന്ന് വെള്ളറട പഞ്ചായത്ത് ഒാഫീസിന് മുന്നില്‍ ടിപ്പറുകൾ നിർത്തിയിട്ട് ക്വാറി തൊഴിലാളികളുടെ സമരം.
പ്രധാന ഗേറ്റിനു മുന്നിലും വാഹനം നിര്‍ത്തിയിട്ടതിനാല്‍ പഞ്ചായത്തിലെത്തുന്നവര്‍ക്ക് അകത്തു കയറാനും ബുദ്ധിമുട്ടായി. ക്വാറിയില്‍ നിന്നും ലോഡ് എടുക്കുന്നതില്‍ പഞ്ചായത്ത് പരിധിയിലെ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു.മുന്‍ഗണനാ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന പ്രദേശത്തെ ലോറിക്കാരുടെ ആവശ്യം ക്വാറി ഉടമ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ടിപ്പര്‍ ലോറികളുമായി തൊഴിലാളികള്‍ പഞ്ചായത്തോഫീസ് വളഞ്ഞത്.
പഞ്ചായത്ത് പ്രതിനിധികളും വെള്ളറട പോലീസും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വാഹനങ്ങള്‍ മാറ്റുകയായിരുന്നു. തുടര്‍ ചര്‍ച്ചകളില്‍ ലേബര്‍ വകുപ്പുമായി തീരുമാനത്തിലെത്താന്‍ പഞ്ചായത്ത് തീരുമാനിച്ചു.