ഇ- മാലിന്യ ശേഖരണ ഡ്രൈവ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
1575857
Tuesday, July 15, 2025 2:56 AM IST
നെയ്യാറ്റിന്‍കര: ഇ- മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭയിലെ അമരവിള ആര്‍ആര്‍എഫില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
രാവിലെ 11നു ചേരുന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകും. എല്‍എസ്ജിഡി സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ കാന്പയിന് വിശദീകരണവും സികെസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ വിഷയാവതരണവും നടത്തും. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, എന്‍.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിന്, ഡോ. എം.എ. സാദത്ത്, ആര്. അജിത, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണ, കൗണ്‍സിലര്‍ സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.